കൊ​​​ച്ചി: മു​​​ന​​​മ്പം ക​​​ട​​​പ്പു​​​റം പ്ര​​​ദേ​​​ശ​​​ത്തെ 610 കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ ഭൂ​​​മി​​​യി​​​ലു​​​ള്ള അ​​​വ​​​കാ​​​ശ​​​ത്തി​​​ന്മേ​​​ൽ ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ള്ള ത​​​ർ​​​ക്ക​​​ങ്ങ​​​ളു​​​ടെ പ​​​രി​​​ഹാ​​​ര​​​ത്തി​​​നാ​​​യി എം.​​​എ. നി​​​സാ​​​ർ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ർ​​​ട്ട് പു​​​നഃ​​പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യൊ​​​രു​​​ക്ക​​​ണ​​​മെ​​​ന്ന് വ​​രാ​​പ്പു​​ഴ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​മ്പി​​​ൽ. മു​​​ന​​​ന്പം നി​​​വാ​​​സി​​​ക​​​ളെ കു​​​ടി​​​യി​​​റ​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള യാ​​​തൊ​​​രു ന​​​ട​​​പ​​​ടി​​​ക​​​ളും ഒ​​​രു​​കാ​​​ര​​​ണ​​​വ​​​ശാ​​​ലും അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്നും ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് വി​​​ളി​​​ച്ചു​​ചേ​​​ർ​​​ത്ത പ്ര​​​ത്യേ​​​ക യോ​​​ഗം വ്യ​​ക്ത​​മാ​​ക്കി.

മു​​​ന​​​മ്പം പ്ര​​​ദേ​​​ശ​​​ത്തെ ജ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പ്ര​​​ശ്ന​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നാ​​​യു​​​ള്ള സാ​​​ധ്യ​​​ത​​​ക​​​ൾ തേ​​​ടി​​​യാ​​​ണ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പ്ര​​​ത്യേ​​​ക യോ​​​ഗം വി​​​ളി​​​ച്ചു​​ചേ​​ർ​​ത്ത​​​ത്. കൗ​​​ൺ​​​സി​​​ൽ ഫോ​​​ർ ക​​​മ്യൂ​​​ണി​​​റ്റി കോ- ​​​ഓ​​​പ്പ​​​റേ​​​ഷ​​​ൻ എ​​​ന്ന സം​​​ഘ​​​ട​​​ന​​​യു​​​ടെ​​കൂ​​​ടി പി​​​ന്തു​​​ണ​​​യോ​​​ടെ ക​​​ഴി​​​ഞ്ഞ മാ​​​സം ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​യാ​​​ണു യോ​​​ഗം.

2008ൽ ​​​സ​​​ർ​​​ക്കാ​​​ർ നി​​​യോ​​​ഗി​​​ച്ച എം.​​​എ. നി​​​സാ​​​ർ അ​​​ധ്യ​​​ക്ഷ​​​നാ​​​യ സ​​​മി​​​തി​​​യു​​​ടെ ക​​​ണ്ടെ​​​ത്ത​​​ലി​​​നെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണു ത​​​ർ​​​ക്ക​​​ങ്ങ​​​ൾ ഉ​​​ട​​​ലെ​​​ടു​​​ക്കു​​​ന്ന​​​ത്. ഈ ​​​ക​​​മ്മീ​​​ഷ​​​ൻ യാ​​​ഥാ​​​ർ​​​ഥ്യം മ​​​ന​​​സി​​​ലാ​​​ക്കാ​​​തെ​​​യും രേ​​​ഖ​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കാ​​​തെ​​​യും ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ​​നി​​​ന്നു വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ക്കാ​​​തെ​​​യും വ​​​ഖ​​​ഫ് ബോ​​​ർ​​​ഡി​​​ന്‍റെ ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യ അ​​​വ​​​കാ​​​ശ​​വാ​​​ദം അം​​​ഗീ​​​ക​​​രി​​​ച്ച് മു​​​ന​​​മ്പം ഭൂ​​​മി വ​​​ഖ​​​ഫ് ഭൂ​​​മി​​​യാ​​​ണെ​​​ന്ന നി​​​ഗ​​​മ​​​ന​​​ത്തി​​​ലെ​​​ത്തു​​​ക​​​​​​യാ​​​യി​​​രു​​​ന്നു. ഇ​​​തേ​​ത്തു​​​ട​​​ർ​​​ന്നാ​​​ണു ഫ​​​റൂ​​​ഖ് കോ​​​ള​​​ജി​​​നു സ​​​മ്മാ​​​ന​​​മാ​​​യി ല​​​ഭി​​​ച്ച 404 ഏ​​​ക്ക​​​ർ ഭൂ​​​മി 2019 ൽ ​​​വ​​​ഖ​​​ഫ് ഭൂ​​​മി​​​യാ​​​ണെ​​​ന്ന് വ​​​ഖ​​​ഫ് ബോ​​​ർ​​​ഡി​​​ന്‍റെ ആ​​​സ്തി പ​​​ട്ടി​​​ക​​​യി​​​ൽ എ​​​ഴു​​​തി​​ച്ചേ​​​ർ​​​ക്കു​​​ന്ന​​​ത്.

ഇ​​​ന്ന​​​ത്തെ ഗു​​​രു​​​ത​​​ര​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ച് എം.​​​എ. നി​​​സാ​​​ർ ക​​​മ്മി​​​റ്റി​​​യു​​​ടെ തീ​​​രു​​​മാ​​​നം പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ഒ​​​രു പു​​​തി​​​യ ക​​​മ്മി​​​റ്റി​​​യെ നി​​​യോ​​​ഗി​​​ക്ക​​​ണം. ഫ​​​റൂ​​​ഖ് കോ​​​ള​​​ജ് അ​​​ധി​​​കൃ​​​ത​​​ർ എ​​​ടു​​​ത്ത സ്ഥ​​​ലം വ​​​ഖ​​​ഫ് ഭൂ​​​മി​​​യ​​​ല്ലെ​​​ന്ന കാ​​​ര്യം ശ​​​രി​​​യാ​​​ണെ​​​ന്ന സ​​​ത്യാ​​​വ​​​സ്ഥ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി പു​​​റ​​​ത്തു​​​കൊ​​​ണ്ടു​​​വ​​​രാ​​​ൻ സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


വ​​രാ​​പ്പു​​ഴ അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ ഡോ. ​​​ആ​​​ന്‍റ​​ണി വാ​​​ലു​​​ങ്ക​​​ൽ, കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജേ​​​ക്ക​​​ബ് ജി. ​​​പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി, അ​​​ഡ്വ. മു​​​ഹ​​​മ്മ​​​ദ് ഷാ, ​​​കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​തോ​​​മ​​​സ് ത​​​റ​​​യി​​​ൽ, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ​​​ഫ് ജൂ​​​ഡ്, കെ​​​എ​​​ൽ​​​സി​​​എ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ഷെ​​​റി ജെ. ​​​തോ​​​മ​​​സ്, കോ​​​ട്ട​​​പ്പു​​​റം രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ൺ. റോ​​​ക്കി റോ​​​ബി, മു​​​ന​​​മ്പം ഇ​​​ട​​​വ​​​ക വി​​​കാ​​​രി ഫാ. ​​​ആ​​​ന്‍റ​​​ണി സേ​​​വ്യ​​​ർ, ഭൂ​​​സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി നേ​​​താ​​​ക്ക​​​ളാ​​​യ ജോ​​​സ​​​ഫ് ബെ​​​ന്നി, സെ​​​ബാ​​​സ്റ്റ്യ​​​ൻ റോ​​​ക്കി, സെ​​​ബാ​​​സ്റ്റ്യ​​​ൻ ജോ​​​സ​​​ഫ്, അ​​​ഹ​​​മ്മ​​​ദ് ക​​​ബീ​​​ർ, ചെ​​​ൽ​​​സ​​​ൺ ചെ​​​മ്പ​​​ര​​​ത്തി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

മു​ന​ന്പം നി​രാ​ഹാ​രസമരം 15-ാം ദി​ന​ത്തി​ൽ

മു​​​ന​​​ന്പം: ഭൂ​​​മി​​​യു​​​ടെ റ​​​വ​​​ന്യു അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ന് മു​​​ന​​​ന്പ​​​ത്തു ന​​​ട​​​ക്കു​​​ന്ന നി​​​രാ​​​ഹാ​​​ര​​സ​​​മ​​​രം 15-ാം ദി​​​ന​​​ത്തി​​​ൽ. ഇ​​​ന്ന​​​ലെ ഷി​​​ബു ക​​​ള​​​പ്പു​​​ര​​​യ്ക്ക​​​ൽ, ഡൊ​​​മി​​​നി​​​ക് പു​​​ളി​​​ക്ക​​​ൽ, ഷു​​​ഗു​​​ല​​​ൻ മ​​​ഠ​​​ത്തി​​​ശേ​​​രി, വി​​​ജി ഷാ​​​ജി, ബീ​​​ന അം​​​ബ്രോ​​​സ് എ​​​ന്നി​​​വ​​​ർ നി​​​രാ​​​ഹാ​​​ര​​​മ​​​നു​​ഷ്‌​​ഠിച്ചു.

എ​​​സ്എ​​​ൻ​​​ഡി​​​പി വൈ​​​പ്പി​​​ൻ യൂ​​​ണി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​ജി. വി​​​ജ​​​യ​​​ൻ, പ​​​റ​​​വൂ​​​ർ ഡോ​​​ൺ​​​ബോ​​​സ്കോ പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​ബി​​​യോ​​​ൺ കോ​​​റോ​​​ത്ത്, ഫാ. ​​​ആ​​​ന്‍റ​​​ണി സേ​​​വ്യ​​​ർ ത​​​റ​​​യി​​​ൽ, ജോ​​​സ​​​ഫ് ബെ​​​ന്നി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.