കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ ക്രൈ​​​സ്ത​​​വ സ്വാ​​​ശ്ര​​​യ ന​​​ഴ്‌​​​സിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ എ​​​എം​​​സി​​​എ​​​സ്എ​​​ഫ്എ​​​ന്‍​സി​​​കെ​​​യു​​​ടെ അം​​​ഗ​​​ങ്ങ​​​ളാ​​​യ ന​​​ഴ്‌​​​സിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ലെ ബി​​​എ​​​സ്‌​​​സി, എം​​​എ​​​സ്‌​​​സി, പോ​​​സ്റ്റ് ബേ​​​സി​​​ക് ബി​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സിം​​​ഗ് കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലെ 2024-25ലെ ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് സ്‌​​​പോ​​​ട്ട് അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് നാ​​​ളെ ന​​​ട​​​ക്കും.

ഇ​​​തു​​​വ​​​രെ ന​​​ട​​​ന്ന എ​​​ല്ലാ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റു​​​ക​​​ള്‍​ക്കു​​ശേ​​​ഷ​​​വും ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് നാ​​​ളെ ഉ​​​ച്ച​​ക​​ഴി​​ഞ്ഞു ര​​​ണ്ടി​​​ന് കൊ​​​ച്ചി പാ​​​ലാ​​​രി​​​വ​​​ട്ടം സി​​​വി​​​ല്‍ ലൈ​​​ന്‍ റോ​​​ഡി​​​ലു​​​ള്ള പാ​​​സ്റ്റ​​​റ​​​ല്‍ ഓ​​​റി​​​യ​​​ന്‍റേ​​​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ലാ​​​ണ് (പി​​​ഒ​​​സി) സ്‌​​​പോ​​​ട്ട് അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ്.

ബി​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സിം​​​ഗ് മോ​​​പ്-​​​അ​​​പ് റൗ​​​ണ്ടി​​​നു​​​വേ​​​ണ്ടി കോ​​​ള​​​ജ് ഓ​​​പ്ഷ​​​നു​​​ക​​​ള്‍ സ​​​മ​​​ര്‍​പ്പി​​​ച്ച​​​വ​​​രി​​​ല്‍ ഇ​​​തു​​​വ​​​രെ ന​​​ട​​​ന്ന ര​​​ണ്ടു മോ​​​പ്-​​​അ​​​പ്പ് കൗ​​​ണ്‍​സ​​​ലിം​​​ഗു​​​ക​​​ളി​​​ല്‍ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലാ​​​ത്ത 250 അ​​​പേ​​​ക്ഷ​​​ക​​​രെ​​​യാ​​​ണ് ഓ​​​പ്പ​​​ണ്‍ മെ​​​റി​​​റ്റ് റാ​​​ങ്കി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ബാ​​​ക്കി​​​യു​​​ള്ള ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് പ​​​രി​​​ഗ​​​ണി​​​ക്കു​​​ക.


ബി​​​എ​​​സ്‌​​​സി, എം​​​എ​​​സ്‌​​​സി, പോ​​​സ്റ്റ് ബേ​​​സി​​​ക് ബി​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സിം​​​ഗ് എ​​​ന്നീ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് പ്രോ​​​സ്‌​​​പെ​​​ക്ട​​​സ് പ്ര​​​കാ​​​രം അ​​​ടി​​​സ്ഥാ​​​ന യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​രി​​​ല്‍ ആ​​​വ​​​ശ്യ​​​മാ​​​യ ഒ​​​റി​​​ജി​​​ന​​​ല്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ കൈ​​​വ​​​ശ​​​മു​​​ള്ള​​​വ​​​രു​​​മാ​​​യ അ​​​പേ​​​ക്ഷാ​​​ര്‍​ഥി​​​ക​​​ളി​​​ല്‍, നി​​​ശ്ചി​​​ത​​സ​​​മ​​​യ​​​ത്തു ഹാ​​​ജ​​​രാ​​​കു​​​ന്ന​​​വ​​​രു​​​ടെ യോ​​​ഗ്യ​​​താ​​പ​​​രീ​​​ക്ഷ​​​യി​​​ലെ മാ​​​ര്‍​ക്കി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ കൗ​​​ണ്‍​സ​​​ലിം​​​ഗ് ന​​​ട​​​ത്തി പ്ര​​​വേ​​​ശ​​​നം ന​​​ല്‍​കും.

ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ല്‍ പ്ര​​​വേ​​​ശ​​​നം പൂ​​​ര്‍​ത്തി​​​യാ​​​കു​​​ന്ന റാ​​​ങ്കി​​​ല്‍ അ​​​വ​​​സാ​​​ന​​​ഘ​​​ട്ട കൗ​​​ണ്‍​സ​​​ലിം​​​ഗ് സ​​​മാ​​​പി​​​ക്കും. ഓ​​​രോ കോ​​​ള​​​ജു​​​ക​​​ളി​​​ലെ​​​യും ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളും സ്‌​​​പോ​​​ട്ട് അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ളും അ​​​റി​​​യു​​​ന്ന​​​തി​​​ന് www.amcsfnck. com എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റ് പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം.