കാ​ഞ്ഞി​ര​പ്പ​ള്ളി: അ​മ​ല്‍ ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ ‘ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ കോ​ണ്‍ഫ​റ​ന്‍സ് ഓ​ണ്‍ അ​ഡ്വാ​ന്‍സ്ഡ് നാ​നോ മെ​റ്റീ​രി​യ​ല്‍സ് ഫോ​ര്‍ സ​സ്‌​റ്റൈ​ന​ബി​ലി​റ്റി’ സം​ഘ​ടി​പ്പി​ച്ചു.

കോ​ണ്‍ഫ​റ​ന്‍സി​ല്‍ യു​കെ, റ​ഷ്യ, ശ്രീ​ല​ങ്ക, യു​എ​സ്, സൗ​ത്ത് ആ​ഫ്രി​ക്ക, സിം​ഗ​പ്പുര്‍, ഖ​ത്ത​ര്‍, മ​ലേ​ഷ്യ, താ​യ്‌​വാ​ന്‍, ബ്ര​സീ​ല്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന​ട​ക്കം ഇ​രു​നൂ​റോ​ളം ഗ​വേ​ഷ​ക​രു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​യി​രു​ന്നു.

കോ​ള​ജ് ഗ​വേ​ണിം​ഗ് ബോ​ഡി ചെ​യ​ര്‍മാ​ൻ ഫാ. ​ബോ​ബി അ​ല​ക്‌​സ് മ​ണ്ണം​പ്ലാ​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് കൊ​ള​റാ​ഡോ​യി​ലെ (യു​എ​സ്എ) പ്ര​ഫ. ഹെ​ന്‍ഡ്രി​ക് ഹെ​യ്ന്‍സ് കോ​ണ്‍ഫ​റ​ന്‍സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലോ​കം ഇ​ന്ന് അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ജൈ​വ​വൈ​വി​ധ്യ​ന​ഷ്ടം, മാ​ലി​ന്യ നി​ര്‍മാ​ര്‍ജ​നം, വാ​യു മ​ലി​നീ​ക​ര​ണം, കു​ടി​വെ​ള്ള​ക്ഷാ​മം, പ്ലാ​സ്റ്റി​ക് മ​ലി​നീ​ക​ര​ണം, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം തു​ട​ങ്ങി​യ പ്ര​ശ്‌​ന​ങ്ങ​ള്‍ക്ക് പ​രി​ഹാ​ര​മാ​കു​വാ​ന്‍ നാ​നോ സ്മാ​ര്‍ട്ട് മെ​റ്റീ​രി​യ​ലു​ക​ളു​ടെ​യും നാ​നോ ക​ണ​ക്റ്റ​ഡ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും വി​കാ​സ​ത്തി​ലൂ​ടെ സാ​ര​മാ​യ പു​രോ​ഗ​തി കൈ​വ​രി​ക്കു​വാ​ന്‍ സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബ്രി​ട്ട​നി​ലെ ദ​ര്‍ഹാം യൂ​ണി​വേ​ഴ്‌​സി​റ്റി പ്ര​ഫ. റി​ച്ചാ​ര്‍ഡ് എ​ല്‍. തോം​പ്‌​സ​ണ്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​ലി​ല്ലി​ക്കു​ട്ടി ജേ​ക്ക​ബ്, കോ​ള​ജ് ഡ​യ​റ​ക്ട​ര്‍ ഓ​ഫ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ റ​വ.​ഡോ. റോ​യി പ​ഴേ​പ​റ​മ്പി​ല്‍, ഡ​യ​റ​ക്്ട​ര്‍ ഓ​ഫ് റി​സ​ര്‍ച്ച് ഡോ. ​സെ​ഡ്.വി. ​ളാ​ക​പ്പ​റ​മ്പി​ല്‍, കോ​ണ്‍ഫ​റ​ന്‍സി​ന്‍റെ ക​ണ്‍വീ​ന​ര്‍ ഡോ. ​സോ​ണി സി. ​ജോ​ര്‍ജ്, കോ​ള​ജ് ബേ​സി​ക് സ​യ​ന്‍സ് വ​കു​പ്പ് മേ​ധാ​വി ഡോ. ​ലി​സ മാ​ത്യു, കെ​മി​ക്ക​ല്‍ എ​ന്‍ജി​നി​യ​റിം​ഗ് മേ​ധാ​വി ഡോ.​ പി.​കെ. ജ​യ​ശ്രീ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.