കോ​​​ഴി​​​ക്കോ​​​ട്: എ​​​ന്‍​ഐ​​​ടി കാ​​​ലി​​​ക്ക​​​ട്ടി​​ലെ പൂ​​​ര്‍​വവി​​​ദ്യാ​​​ര്‍​ഥി​​​ക്ക് ബ​​​ഹി​​​രാ​​​കാ​​​ശ ശാ​​​സ്ത്രലോ​​​ക​​​ത്ത് അ​​​ത്യ​​​പൂ​​​ര്‍​വ ബ​​​ഹു​​​മ​​​തി. എ​​​ന്‍​ഐ​​​ടി​​​യി​​​ല്‍ പ​​​ഠി​​​ച്ച പ്ര​​​ഫ. മാ​​​രു​​​തി അ​​​കെ​​​ല്ല​​​യു​​​ടെ പേ​​​ര് ഒ​​​രു ഛിന്ന​​​ഗ്ര​​​ഹ​​​ത്തി​​​നു നാ​​​മ​​​ക​​​ര​​​ണം ചെ​​​യ്തു. അ​​​സ്ട്രോ ഡൈ നാമി​​​ക്‌​​​സി​​​ലെ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യ പ​​​ല സം​​​രം​​​ഭ​​​ങ്ങ​​​ള്‍​ക്കും ന​​​ല്‍​കി​​​യ സ​​​മ​​​ഗ്ര സം​​​ഭാ​​​വ​​​ന​​​ക​​​ള്‍ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ഈ ​​​ബ​​​ഹു​​​മ​​​തി.

ഛിന്ന​​​ഗ്ര​​​ഹ​​​ങ്ങ​​​ളു​​​ടെ നാ​​​മ​​​ക​​​ര​​​ണ​​​ത്തി​​​നു​​​ള്ള ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ആ​​​സ്‌​​​ട്രോ​​​ണ​​​മി​​​ക്ക​​​ല്‍ യൂ​​​ണി​​​യ​​​ന്‍ (ഐ​​​എ​​​യു) വ​​​ര്‍​ക്കിം​​ഗ് ഗ്രൂ​​​പ് അ​​​വ​​​രു​​​ടെ ഏ​​​റ്റ​​​വും പു​​​തി​​​യ ബു​​​ള്ള​​​റ്റി​​​നി​​​ലാ​​​ണ് പ്ര​​​ഫ. അ​​​കെ​​​ല്ല​​​യു​​​ടെ പേ​​​ര് ഒ​​​രു ഛിന്ന​​​ഗ്ര​​​ഹ​​​ത്തി​​​ന് ന​​​ല്‍​കി​​​യ​​​താ​​​യി അ​​​റി​​​യി​​​ച്ച​​​ത്. ആ​​​കാ​​​ശ​​​ത്ത് ചം​​​ക്ര​​​മ​​​ണം ചെ​​​യ്യു​​​ന്ന വ​​​സ്തു​​​ക്ക​​​ളു​​​ടെ പേ​​​രി​​​ടു​​​ന്ന​​​തി​​​നു​​​ള്ള അ​​​ധി​​​കാ​​​രം ഐ​​​എ​​​യു​​​വി​​​നാ​​​ണ് .

എ​​​ട്ടു കി​​​ലോ​​​മീ​​​റ്റ​​​റോ​​​ളം വ്യാ​​​സ​​​മു​​​ള്ള ഛിന്ന​​​ഗ്ര​​​ഹ​​​മാ​​​ണ് ഇ​​​നി പ്ര​​​ഫ. മാ​​​രു​​​തി അ​​​കെ​​​ല്ല​​​യു​​​ടെ പേ​​​രി​​​ല്‍ അ​​​റി​​​യ​​​പ്പെ​​​ടു​​​ക. 5376-ാമ​​​ത് ഛിന്ന​​​ഗ്ര​​​ഹ​​​മാ​​​ണി​​​ത്. ഈ ​​​ചെ​​​റു​​​ഗ്ര​​​ഹ​​​ത്തി​​​ന് ഒ​​​രു പ്രാ​​​വ​​​ശ്യം സൂ​​​ര്യ​​​നെ ചു​​​റ്റു​​​ന്ന​​​ത്തി​​​നു മൂ​​​ന്നേ​​​മു​​​ക്കാ​​​ല്‍ വ​​​ര്‍​ഷം വേ​​​ണം.

ജ​​​പ്പാ​​​നി​​​ലെ കു​​​ഷി​​​രോ ഒ​​​ബ്‌​​​സ​​​ര്‍​വേ​​​റ്റ​​​റി​​​യി​​​ലെ എ​​​സ്. യൂ​​​ഈ​​​ഡ​​​യും എ​​​ച്ച്. ക​​​നേ​​​ട​​​യും ചേ​​​ര്‍​ന്നാ​​​ണ് ചൊ​​​വ്വ​​​യ്ക്കും വ്യാ​​​ഴ​​​ത്തി​​​നും ഇ​​​ട​​​യി​​​ലു​​​ള്ള ഈ ഛി​​​ന്ന​​​ഗ്ര​​​ഹ​​​ത്തെ 1990ല്‍ ​​​ക​​​ണ്ടെ​​​ത്തി​​​യ​​​ത്. നാ​​​സ​​​യി​​​ലെ ജെ​​​റ്റ് പ്രൊ​​​പല്‍‍​ഷ​​​ന്‍ ല​​​ബോ​​​റ​​​ട്ട​​​റി​​​യു​​​ടെ സ്‌മോള്‍‍ ബോ​​​ഡി ഡാ​​​റ്റാ​​​ബേ​​​സി​​​ല്‍ ഇ​​​ത് സം​​​ബ​​​ന്ധി​​​ച്ച എ​​​ല്ലാ വി​​​വ​​​ര​​​ങ്ങ​​​ളും ല​​​ഭ്യ​​​മാ​​​ണ്.

ഇ​​​ന്ത്യ​​​ന്‍ വം​​​ശ​​​ജ​​​നാ​​​യ അ​​​മേ​​​രി​​​ക്ക​​​ന്‍ എ​​​യ്‌​​​റോ സ്‌​​​പേ​​​സ് എ​​​ന്‍​ജി​​​നി​​യ​​​റാ​​​ണ് പ്ര​​​ഫ.​ അ​​​കെ​​​ല്ല. ടെ​​​ക്‌​​​സ​​​സ് യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യു​​​ടെ ഓ​​​സ്റ്റി​​​ന്‍ കാ​​​മ്പ​​​സി​​​ലെ ഡി​​​പ്പാ​​​ര്‍​ട്ട്‌​​​മെ​​​ന്‍റ് ഓ​​​ഫ് എ​​​യ്‌​​​റോ​​​സ്‌​​​പേ​​​സ് എ​​​ന്‍​ജി​​​നി​​യ​​​റിം​​​ഗ് ആ​​​ന്‍​ഡ് എ​​​ന്‍​ജി​​​നി​​യ​​​റിം​​​ഗ് മെ​​​ക്കാ​​​നി​​​ക്‌​​​സി​​​ലെ കൊ​​​ക്ക്‌​​​റ​​​ല്‍ ഫാ​​​മി​​​ലി എ​​​ന്‍​ഡോ​​​വ്‌​​​മെ​​​ന്‍റ് ചെ​​​യ​​​ര്‍ പ്ര​​​ഫ​​​സ​​​ര്‍ ആ​​​ണ് ഇ​​​ദ്ദേ​​​ഹം.


കാ​​​ലി​​​ക്ക​​ട്ട് എ​​​ന്‍​ഐ​​​ടി​​​യി​​​ല്‍നി​​​ന്ന് 1992ല്‍ ​​​മെ​​​ക്കാ​​​നി​​​ക്ക​​​ല്‍ എ​​​ന്‍​ജി​​​നി​​യ​​​റിം​​​ഗി​​​ല്‍ ബി​​​രു​​​ദം നേ​​​ടി​​​യ​​​ശേ​​​ഷം ഐ​​​ഐ​​​എ​​​സ് സി ​​​ബം​​​ഗ​​​ളൂ​​രു​​​വി​​​ല്‍നി​​​ന്നു ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​വും ടെ​​​ക്‌​​​സ​​​സ് എ ​​​ആ​​​ന്‍​ഡ് എം ​​​യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യി​​​ല്‍നി​​​ന്ന് ഡോ​​​ക്്ട​​​റേ​​​റ്റും നേ​​​ടി.

2024 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ല്‍ ച​​​ന്ദ്ര​​​നി​​​ല്‍ ഇ​​​റ​​​ക്കി​​​യ ബ​​​ഹി​​​രാ​​​കാ​​​ശ വാ​​​ഹ​​​നം നി​​​യ​​​ന്ത്രി​​​ച്ചി​​​രു​​​ന്ന ഇ​​​ന്‍റ്യു​​ട്ടീ​​​വ് മെ​​​ഷീ​​​ന്‍​സ് (ഐ​​​എം-1) അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഗ​​​വേ​​​ഷ​​​ണ സം​​​ഭാ​​​വ​​​ന​​​ക​​​ളു​​​ടെ ഫ​​​ലമാ​​​ണ്. അ​​​സ്ട്രോ ഡൈനാ​​​മി​​​ക്‌​​​സി​​​ലെ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യ പ​​​ല സം​​​രം​​​ഭ​​​ങ്ങ​​​ളും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഗ​​​വേ​​​ഷ​​​ണ സം​​​ഭാ​​​വ​​​ന​​​ക​​​ളാ​​​ണെ​​​ന്ന് ഐ​​​എ​​​യു​​​വി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്നു.

വി​​​വി​​​ധ പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ അ​​​ക്കാ​​​ദ​​​മി​​​ക​​​ളി​​​ല്‍ അം​​​ഗ​​​മാ​​​ണ് പ്ര​​​ഫ. അ​​​കെ​​​ല്ല. അ​​​നേ​​​കം രാജ്യാന്തര ബ​​​ഹു​​​മ​​​തി​​​ക​​​ള്‍ അ​​​ദ്ദേ​​​ഹ​​​ത്തി​​​നു ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​കെ​​​ല്ല​​​യു​​​ടെ മ​​​ഹ​​​ത്താ​​​യ ഗ​​​വേ​​​ഷ​​​ണ സം​​​ഭാ​​​വ​​​ന​​​ക​​​ളും പാ​​​ണ്ഡി​​​ത്യ​​​വും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് എ​​​ന്‍​ഐ​​​ടി കാ​​​ലി​​​ക്ക​​​ട്ട് ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം ഡി​​​സ്റ്റിം​​ഗ്‌​​ഗ്വി​​​ഷ്ഡ് അ​​​ലും​​​നി അ​​​വാ​​​ര്‍​ഡ് അ​​​ദ്ദേ​​​ഹ​​​ത്തി​​​നു ന​​​ല്‍​കി ആ​​​ദ​​​രി​​​ച്ചി​​​രു​​​ന്നു.