ച​​​ങ്ങ​​​നാ​​​ശേ​​​രി: ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​മാ​​​യ നി​​​യു​​​ക്ത ക​​​ര്‍ദി​​​നാ​​​ള്‍ മോ​​​ണ്‍. ജോ​​​ര്‍ജ് ജേ​​​ക്ക​​​ബ് കൂവ​​​ക്കാ​​​ട്ടി​​​നെ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പാ​​​യി ഫ്രാ​​​ന്‍സി​​​സ് മാ​​​ര്‍പാ​​​പ്പ നി​​​യ​​​മി​​​ച്ചു.

നി​​​സി​​​ബി​​​സ് ക​​​ല്‍ദാ​​​യ ക​​​ത്തോ​​​ലി​​​ക്ക രൂ​​​പ​​​ത​​​യു​​​ടെ സ്ഥാ​​​നി​​​ക ആ​​​ര്‍ച്ച്ബി​​​ഷ​​​പ് കൂ​​​ടി​​​യാ​​​യി​​​രി​​​ക്കും അ​​​ദ്ദേ​​​ഹം. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.30ന് ​​​ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ര്‍ച്ച്ബി​​​ഷ​​​പ്‌​​​സ് ഹൗ​​​സ് ചാ​​​പ്പ​​​ലി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി. ഇ​​​തേ​​​സ​​​മ​​​യം വ​​​ത്തി​​​ക്കാ​​​നി​​​ലും പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ന്നു.

മോ​​​ണ്‍.​​​ ജോ​​​ര്‍ജ് കൂ​​​വ​​​ക്കാ​​​ട്ടി​​​നെ സ്ഥാ​​​നി​​​കചി​​​ഹ്ന​​​ങ്ങ​​​ളാ​​​യ അ​​​ര​​​പ്പ​​​ട്ട​​​യും കു​​​രി​​​ശു​​​മാ​​​ല​​​യും മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം ധ​​​രി​​​പ്പി​​​ച്ചു. മു​​​ന്‍ നുണ്‍ഷ്യോ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​ര്‍ജ് കോ​​​ച്ചേ​​​രി മോ​​​തി​​​രം ധ​​​രി​​​പ്പി​​​ച്ചു. പാ​​​ലാ ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് സ​​​ന്ദേ​​​ശം ന​​​ല്‍കി. അ​​​തി​​​രൂ​​​പ​​​ത ചാ​​​ന്‍സ​​ല​​​ര്‍ റ​​​വ.​​​ഡോ.​​​ ഐ​​​സ​​​ക്ക് ആ​​​ല​​​ഞ്ചേ​​​രി മം​​​ഗ​​​ള​​​പ​​​ത്രം വാ​​​യി​​​ച്ചു. അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി​ ജ​​​ന​​​റാ​​​ള്‍ മോ​​​ണ്‍.​​​ ജോ​​​സ​​​ഫ് വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ല്‍ പ്രാ​​​ര്‍ഥ​​​നാ​​​ശു​​​ശ്രൂ​​​ഷ ന​​​യി​​​ച്ചു. വി​​​കാ​​​രി​​​ ജ​​​ന​​​റാ​​​ള്‍ മോ​​​ണ്‍.​​​ ജ​​​യിം​​​സ് പാ​​​ല​​​യ്ക്ക​​​ല്‍ ന​​​ന്ദി പറഞ്ഞു.


ന​​​വം​​​ബ​​​ര്‍ 24ന് ​​​ച​​​ങ്ങ​​​നാ​​​ശേ​​​രി സെ​​​ന്‍റ് മേ​​​രീ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ന്‍പ​​​ള്ളി​​​യി​​​ല്‍ മോ​​​ണ്‍.​​​ ജോ​​​ര്‍ജ് കൂ​​​വ​​​ക്കാ​​​ട്ടി​​​ന്‍റെ മെ​​​ത്രാ​​​ഭി​​​ഷേ​​​ക​ച്ച​​ട​​ങ്ങും ഡി​​​സം​​​ബ​​​ര്‍ ഏ​​​ഴി​​​ന് വ​​​ത്തി​​​ക്കാ​​​നി​​​ലെ സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്‌​​​സ് ച​​​ത്വ​​​ര​​​ത്തി​​​ല്‍ ക​​​ര്‍ദി​​​നാ​​​ളാ​​​യു​​​ള്ള സ്ഥാ​​​നാ​​​രോ​​​ഹ​​​ണ​​​വും ന​​​ട​​​ക്കും.