ക​​​ണ്ണൂ​​​ര്‍: എ​​​ഡി​​​എം ന​​​വീ​​​ന്‍ ബാ​​​ബു​​​വി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ൽ ആ​​​ത്മ​​​ഹ​​​ത്യാ പ്രേ​​​ര​​​ണാ​​​കു​​​റ്റം ചു​​​മ​​​ത്ത​​​പ്പെ​​​ട്ട ക​​​ണ്ണൂ​​​ര്‍ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് മു​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​പി. ദി​​​വ്യ​​​യെ ഉ​​​ട​​​ന്‍ അ​​​റ​​​സ്റ്റ് ചെ​​​യ്ത് നി​​​യ​​​മ​​​ത്തി​​​ന്‍റെ മു​​​ന്നി​​​ല്‍ കൊ​​​ണ്ടു​​​വ​​​ര​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ജി​​​ല്ലാ വി​​​ക​​​സ​​​ന സ​​​മി​​​തി യോ​​​ഗ​​​ത്തി​​​ല്‍ പ്ര​​​തി​​​പ​​​ക്ഷ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ പ്ര​​​തി​​​ഷേ​​​ധം. കെ. ​​​സു​​​ധാ​​​ക​​​ര​​​ന്‍ എം​​​പി​​​യു​​​ടെ പ്ര​​​തി​​​നി​​​ധി​​​യാ​​​യ ടി. ​​​ജ​​​യ​​​കൃ​​​ഷ്ണ​​​നാ​​​ണ് പ്ര​​​മേ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​നു​​​ള്ള അ​​​നു​​​മ​​​തി തേ​​​ടി​​​യ​​​ത്.

എ​​​ന്നാ​​​ല്‍, ഇ​​​ത് യോ​​​ഗ​​​ത്തി​​​ന്‍റെ അ​​​ജ​​​ണ്ട​​​യി​​​ല്‍ ഇ​​​ല്ലാ​​​ത്ത​​​താ​​​ണെ​​​ന്നും പി​​​ന്നീ​​​ട് പ​​​രി​​​ഗ​​​ണി​​​ക്കാ​​​മെ​​​ന്നും പ​​​റ​​​ഞ്ഞ് ഭ​​​ര​​​ണ​​​ക​​​ക്ഷി എം​​​എ​​​ല്‍​എ​​​യാ​​​യ കെ.​​​പി. മോ​​​ഹ​​​ന​​​ന്‍ ഇ​​​ട​​​പെ​​​ട്ട​​​തോ​​​ടെ വാ​​​ക്കേ​​​റ്റ​​​വും ബ​​​ഹ​​​ള​​​വു​​​മു​​​ണ്ടാ​​​യി. രാ​​​ജ്‌​​​മോ​​​ഹ​​​ന്‍ ഉ​​​ണ്ണി​​​ത്താ​​​ന്‍ എം​​​പി​​​യു​​​ടെ പ്ര​​​തി​​​നി​​​ധി​​​യാ​​​യ അ​​​ജി​​​ത്ത് മാ​​​ട്ടൂ​​​ല്‍, ഷാ​​​ഫി പ​​​റ​​​മ്പി​​​ല്‍ എം​​​പി​​​യു​​​ടെ പ്ര​​​തി​​​നി​​​ധി​​​യാ​​​യ എം.​​​പി. അ​​​ര​​​വി​​​ന്ദാ​​​ക്ഷ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ ജ​​​യ​​​കൃ​​​ഷ്ണ​​​നെ പി​​​ന്തു​​​ണ​​​ച്ച് വാ​​​ദി​​​ച്ചു.

തു​​​ട​​​ര്‍​ന്ന് ക​​​ള​​​ക്‌ടര്‍ അ​​​രു​​​ണ്‍ കെ. ​​​വി​​​ജ​​​യ​​​ന്‍ ഇ​​​ട​​​പ്പെ​​​ട്ട് യോ​​​ഗ​​​ത്തി​​​ന്‍റെ അം​​​ഗീ​​​കാ​​​ര​​​ത്തോ​​​ടെ ഈ ​​​കാ​​​ര്യം അ​​​ജ​​​ണ്ട​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്താ​​​ന്‍ ത​​​ട​​​സ​​​മി​​​ല്ലെ​​​ന്നും മ​​​റ്റു അ​​​ജ​​​ണ്ട​​​ക​​​ള്‍​ക്കു​​​ശേ​​​ഷം ഇക്കാ​​​ര്യം പ​​​രി​​​ഗ​​​ണി​​​ക്കാ​​​മെ​​​ന്നും പ​​​റ​​​ഞ്ഞ​​​തോ​​​ടെ ബ​​​ഹ​​​ളം അ​​​വ​​​സാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​ള​​​ക്‌ടര്‍ ഇ​​​ല്ലാ​​​ത്ത​​​പ്പോ​​​ള്‍ യോ​​​ഗം നി​​​യ​​​ന്ത്രി​​​ക്കേ​​​ണ്ട എ​​​ഡി​​​എ​​​മ്മാ​​​ണ് മ​​​രി​​​ച്ച​​​തെ​​​ന്ന് എം​​​പി​​​മാ​​​രു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.


വി​​​ഷ​​​യം അ​​​തീ​​​വ ഗൗ​​​ര​​​വ​​​മു​​​ള്ള​​​താ​​​ണെ​​​ന്നും അ​​​തി​​​നാ​​​ലാ​​​ണ് യോ​​​ഗ​​​ത്തി​​​ല്‍ ഇ​​​ക്കാ​​​ര്യം ഉ​​​ന്ന​​​യി​​​ച്ച​​​തെ​​​ന്നും ജ​​​യ​​​കൃ​​​ഷ്ണ​​​ന്‍ പ​​​റ​​​ഞ്ഞു. ജി​​​ല്ല​​​യി​​​ലെ എം​​​എ​​​ല്‍​എ​​​മാ​​​രി​​​ൽ കെ.​​​പി. മോ​​​ഹ​​​ന​​​ന്‍ മാ​​​ത്ര​​​മാ​​​ണ് യോ​​​ഗ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത​​​ത്. ഉ​​​ന്ന​​​ത പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ആ​​​രും​​ത​​​ന്നെ യോ​​​ഗ​​​ത്തി​​​ല്‍ എ​​​ത്തി​​​യി​​​രു​​​ന്നി​​​ല്ല.


ക​​​ള​​​ക്‌ടറാ​​​യി തു​​​ട​​​ര​​​ണ​​​മോ​​​യെ​​​ന്ന് സ​​​ര്‍​ക്കാ​​​ര്‍ തീ​​​രു​​​മാ​​​നി​​​ക്കും: അ​​​രു​​​ണ്‍ കെ. ​​​വി​​​ജ​​​യ​​​ന്‍

ക​​​ണ്ണൂ​​​ര്‍:​​​ എ​​​ഡി​​​എം ന​​​വീ​​​ന്‍ ബാ​​​ബു​​​വി​​​ന്‍റെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ഒ​​​ന്നും പ​​​റ​​​യാ​​​നി​​​ല്ലെ​​​ന്ന് ആ​​​വ​​​ര്‍​ത്തി​​​ച്ച് ക​​​ണ്ണൂ​​​ര്‍ ജി​​​ല്ലാ ക​​​ളക്‌ടർ അ​​​രു​​​ണ്‍ കെ. ​​​വി​​​ജ​​​യ​​​ന്‍.

താ​​​ന്‍ ക​​​ള​​​ക്‌ടറാ​​​യി തു​​​ട​​​ര​​​ണോ എ​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കേ​​​ണ്ട​​​ത് സ​​​ര്‍​ക്കാ​​​രാ​​​ണ്. പ​​​റ​​​യാ​​​നു​​​ള്ള​​​ത് അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തോ​​​ട് പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. വി​​​ഷ​​​യ​​​ത്തി​​​ല്‍ ഇ​​​പ്പോ​​​ള്‍ പ്ര​​​തി​​​ക​​​രി​​​ച്ചാ​​​ല്‍ അ​​​ത് അ​​​ന്വേ​​​ഷ​​​ണ​​​ത്തെ ബാ​​​ധി​​​ക്കും. ന​​​വീ​​​ന്‍ ബാ​​​ബു​​​വി​​​ന്‍റെ മ​​​ര​​​ണം വ​​​ലി​​​യ ന​​​ഷ്ട​​​മാ​​​ണ്. ന​​​വീ​​​ൻ ബാ​​​ബു​​​വി​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​ന് അ​​​യ​​​ച്ച ക​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത് ത​​​ന്‍റെ മ​​​നോ​​​വി​​​ഷ​​​മ​​​മാ​​​ണെ​​​ന്നും അ​​​തി​​​പ്പോ​​​ഴു​​​മു​​​ണ്ടെ​​​ന്നും ക​​​ള​​​ക്‌ടർ പ​​​റ​​​ഞ്ഞു.