ഷൊ​​​ർ​​​ണൂ​​​ർ: ട്രെ​​​യി​​​ൻ​​​അ​​​പ​​​ക​​​ട​​​ത്തി​​​ൽ ഭാ​​​ര​​​ത​​​പ്പു​​​ഴ​​​യി​​​ൽ കാ​​​ണാ​​​താ​​​യ​ ആ​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി. കൊ​​​ച്ചി​​​ൻ റെ​​​യി​​​ൽ​​​വേ പാ​​​ല​​​ത്തി​​​ൽ ശു​​​ചീ​​​ക​​​ര​​​ണ​​​ജോ​​​ലി ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ടെ ട്രെ​​​യി​​​ൻ ത​​​ട്ടി ഭാ​​​ര​​​ത​​​പ്പു​​​ഴ​​​യി​​​ൽ കാ​​​ണാ​​​താ​​​യ തൊ​​​ഴി​​​ലാ​​​ളി ത​​​മി​​​ഴ്നാ​​​ട് സ്വ​​​ദേ​​​ശി ല​​​ക്ഷ്മ​​​ണ​​​ന്‍റെ(48) മൃ​​​ത​​​ദേ​​​ഹ​​​മാ​​​ണ് അ​​​പ​​​ക​​​ടം ന​​​ട​​​ന്ന സ്ഥ​​​ല​​​ത്തു​​​നി​​​ന്ന് 200 മീ​​​റ്റ​​​ർ മാ​​​റി പു​​​ഴ​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ശ​​​നി​​​യാ​​​ഴ്ച ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​നു കേ​​​ര​​​ള എ​​​ക്സ്പ്ര​​​സ് ഇ​​​ടി​​​ച്ചു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ ല​​​ക്ഷ്മ​​​ണ​​​ന്‍റെ ഭാ​​​ര്യ റാ​​​ണി​​​യ​​​ട​​​ക്കം മൂ​​​ന്നു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ത​​​ത്ക്ഷ​​​ണം മ​​​രി​​​ച്ചി​​​രു​​​ന്നു.

ഇ​​​ന്ന​​​ലെ വൈ​​കു​​ന്നേ​​രം ആ​​​റോ​​​ടെ ഷൊ​​​ർ​​​ണൂ​​​ർ ഫ​​​യ​​​ർ​​​ഫോ​​​ഴ്‌​​​സാ​​​ണ് മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. രാ​​​വി​​​ലെ ആ​​​റു​​​മു​​​ത​​​ൽ വൈ​​കു​​ന്നേ​​രം ​വ​​​രെ ഫ​​​യ​​​ർ​​​ഫോ​​​ഴ്സി​​​ന്‍റെ സ്കൂ​​​ബ സം​​​ഘം പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​രു​​​ന്നി​​​ല്ല. ഒ​​​ടു​​​വി​​​ൽ ഷൊ​​​ർ​​​ണൂ​​​ർ ഫ​​​യ​​​ർ​​​ഫോ​​​ഴ്‌​​​സ് വീ​​​ണ്ടും ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന ഫ​​​ലം കാ​​​ണു​​​ക​​​യാ​​​യി​​​രു​​​ന്നു.


‌മൃ​​​ത​​​ദേ​​​ഹം പോ​​​ലീ​​​സ് ഇ​​​ൻ​​​ക്വ​​​സ്റ്റി​​​നു​​​ശേ​​​ഷം പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നാ​​​യി പാ​​​ല​​​ക്കാ​​​ട് ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി. ജി​​​ല്ലാ പോ​​​ലീ​​​സ് സൂ​​​പ്ര​​​ണ്ട്, ഒ​​​റ്റ​​​പ്പാ​​​ലം ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ എ​​​ന്നി​​​വ​​​ര​​​ട​​​ക്കം ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും മ​​​റ്റും സ്ഥ​​​ല​​​ത്തെ​​​ത്തി പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

അ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ച ത​​​മി​​​ഴ്നാ​​​ട് സേ​​​ലം അ​​​ടി​​​മ​​​ലൈ പു​​​ത്തൂ​​​ർ റാ​​​ണി (45), റാ​​​ണി​​​യു​​​ടെ സ​​​ഹോ​​​ദ​​​രി വ​​​ള്ളി (55), അ​​​ടി​​​മ​​​ലൈ പു​​​ത്തൂ​​​ർ ല​​​ക്ഷ്മ​​​ണ​​​ൻ (60) എ​​​ന്നി​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ പോ​​​സ്റ്റ്മോ​​​ർ​​​ട്ടം ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു വി​​​ട്ടു​​​കൊ​​​ടു​​​ത്തു. ഇ​​​ന്ന​​​ലെ പു​​​ഴ​​​യി​​​ൽ​​​നി​​​ന്നു ക​​​ണ്ടെ​​​ടു​​​ത്ത ല​​​ക്ഷ്മ​​​ണ​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നു​​​ശേ​​​ഷം ഇ​​​ന്നു ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു വി​​​ട്ടു​​​ന​​​ൽ​​​കും.