തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വൈ​​​ദ്യു​​​തി ബി​​​ല്‍ കൃ​​​ത്യ​​​സ​​​മ​​​യ​​​ത്ത് അ​​​ട​​​യ്ക്കാ​​​ന്‍ ഉ​​​പ​​​യോ​​​ക്താ​​​വി​​​ന് അ​​​റി​​​യി​​​പ്പ് ന​​​ല്‍​കു​​​ന്ന സം​​​വി​​​ധാ​​​ന​​​വു​​​മാ​​​യി കെ​​​എ​​​സ്ഇ​​​ബി. ബി​​​ല്ല​​​ട​​​യ്‌​​​ക്കേ​​​ണ്ട തീ​​​യ​​​തി മു​​​ന്‍​കൂ​​​ട്ടി ഉ​​​പ​​​യോ​​​ക്താ​​​വി​​​നെ അ​​​റി​​​യി​​​ക്കു​​​ന്ന​​​തി​​​നാ​​​യാ​​​ണ് കെ​​​എ​​​സ്ഇ​​​ബി എ​​​സ്എം​​​എ​​​സ് അ​​​ല​​​ര്‍​ട്ട് സം​​​വി​​​ധാ​​​നം ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ഇ​​​തി​​​നാ​​​യി ക​​​ണ്‍​സ്യൂ​​​മ​​​ര്‍ രേ​​​ഖ​​​ക​​​ള്‍​ക്കൊ​​​പ്പം ഉ​​​പ​​​യോ​​​ക്താ​​​വി​​​ന്‍റെ ഫോ​​​ണ്‍ ന​​​മ്പ​​​ര്‍ ചേ​​​ര്‍​ക്ക​​​ണം. ഓ​​​രോ ത​​​വ​​​ണയും ബി​​​ല്‍ അ​​​ട​​​യ്ക്കാ​​​നു​​​ള്ള സ​​​മ​​​യ​​​മാ​​​കു​​​ന്ന​​​തി​​​നു മു​​​ന്‍​പ് മൊ​​​ബൈ​​​ലി​​​ൽ റി​​​മൈ​​​ന്‍​ഡ​​​ര്‍ മെ​​​സേ​​​ജ് എ​​​ത്തും. https:// wss. kseb.in/selfservices/registemobile എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ​​​യും സെ​​​ക്‌ഷന്‍ ഓ​​​ഫീ​​​സി​​​ലെ കൗ​​​ണ്ട​​​ര്‍ വ​​​ഴി​​​യും മീ​​​റ്റ​​​ര്‍ റീ​​​ഡ​​​റു​​​ടെ കൈ​​​യി​​​ലെ ബി​​​ല്ലിം​​​ഗ് മെ​​​ഷീ​​​ന്‍ വ​​​ഴി​​​യും ഫോ​​​ണ്‍​ന​​​മ്പ​​​ര്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാം.