റബർ വിലത്തകർച്ച: കേരള കോൺഗ്രസ് പ്രക്ഷോഭത്തിന്
Monday, November 4, 2024 3:29 AM IST
കോട്ടയം: റബര്‍ വിലത്തകര്‍ച്ച മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിലായ റബര്‍ കര്‍ഷകരെ രക്ഷിക്കുന്നതിനു കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കര്‍ഷക പ്രക്ഷോഭം ആരംഭിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ.
കര്‍ഷകപ്രക്ഷോഭത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പി.ജെ. ജോസഫ് എംഎല്‍എ നിര്‍വഹിക്കും.കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ അന്യായമായ ഇറക്കുമതി നടപടികളും തെറ്റായ നയസമീപനങ്ങളുമാണ് രൂക്ഷമായ വില ഇടിവിലേക്ക് റബര്‍ മേഖലയെ എത്തിച്ചതെന്നും റബര്‍ ബോര്‍ഡും കര്‍ഷകരെ വഞ്ചിച്ചുവെന്ന് മോന്‍സ് ജോസഫ് കുറ്റപ്പെടുത്തി.
റബറിന്റെ വില സ്ഥിരതാ ഫണ്ട് 250 രൂപയായി വര്‍ധിപ്പിച്ചു കൊടുക്കണമെന്നുള്ള പിണറായി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നാളിതുവരെ നടപ്പാക്കാന്‍ തയാറാകാതെ ഇടതുപക്ഷ മുന്നണിയും റബര്‍ കൃഷിക്കാരോട് വഞ്ചനയാണു കാണിക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച 250 രൂപയുടെ താങ്ങുവില റബര്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനമെടുക്കണമെന്നും മോൻസ് ജോസഫ് ആവശ്യപ്പെട്ടു.