കാ​​​സ​​​ര്‍​ഗോ​​​ഡ്: സ​​​ഹ​​​ക​​​ര​​​ണ​​​മേ​​​ഖ​​​ല​​​യി​​​ല​​​ട​​​ക്കം താ​​​ഴെ​​​ത​​​ട്ടി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ച്ചു​​​വ​​​രു​​​ന്ന​​​വ​​​ര്‍ നേ​​​തൃ​​​സ്ഥാ​​​ന​​​ത്ത് എ​​​ത്തു​​​ന്നി​​​ല്ലെ​​​ന്നും പ്ര​​​വ​​​ര്‍​ത്ത​​​ന​​​പ​​​രി​​​ച​​​യ​​​മി​​​ല്ലാ​​​ത്ത​​​വ​​​രു​​​ടെ ക​​​ട​​​ന്നു​​​വ​​​ര​​​വ് മേ​​​ഖ​​​ല​​​യു​​​ടെ ഭാ​​​വി​​​യെ ബാ​​​ധി​​​ക്കു​​​മെ​​​ന്നും മു​​​ന്‍ സ​​​ഹ​​​ക​​​ര​​​ണ​​​മ​​​ന്ത്രി ജി. ​​​സു​​​ധാ​​​ക​​​ര​​​ന്‍.

കേ​​​ര​​​ള സ​​​ഹ​​​ക​​​ര​​​ണ ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം കാ​​​സ​​​ര്‍​ഗോ​​​ഡ് മു​​നി​​സി​​പ്പ​​ൽ​​കോ​​​ണ്‍​ഫ​​​റ​​​ന്‍​സ് ഹാ​​​ളി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. രാ​​​ഷ്‌​​ട്രീ​​​യ പ്ര​​​ത്യ​​​യ​​​ശാ​​​സ്ത്ര​​​ത്തോ​​​ടൊ​​​പ്പം സാ​​​മൂ​​​ഹ്യ പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യു​​​മാ​​​ണു സ​​​ഹ​​​കാ​​​രി​​​ക​​​ള്‍​ക്കും നേ​​​താ​​​ക്ക​​​ള്‍​ക്കും വേ​​​ണ്ട​​​ത്. ഒ​​​രു സ​​​ഹ​​​ക​​​ര​​​ണ പ്ര​​​സ്ഥാ​​​നം എ​​​ങ്ങ​​​നെ മു​​​ന്നോ​​​ട്ടു കൊ​​​ണ്ടു​​​പോ​​​കു​​​ന്നു, അ​​​തി​​​ല്‍​നി​​​ന്നു പ​​​ടി​​​യി​​​റ​​​ങ്ങു​​​മ്പോ​​​ള്‍ അ​​​തി​​​ന്‍റെ ഉ​​​യ​​​ര്‍​ച്ച എ​​​ത്ര​​​യു​​​ണ്ട് എ​​​ന്ന​​​താ​​​ണ് ഒ​​​രു സ​​​ഹ​​​കാ​​​രി​​​യു​​​ടെ സാ​​​മൂ​​​ഹ്യ​​​പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യു​​​ടെ അ​​​ള​​​വു​​​കോ​​​ലെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.