ചാ​​​ത്ത​​​ന്നൂ​​​ർ: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ ഡി​​​പ്പോ​​​ക​​​ളി​​​ൽ മെ​​​ഡി​​​ക്ക​​​ൽ കെ​​​യ​​​ർ സം​​​വി​​​ധാ​​​നം സ​​​ജ്ജ​​​മാ​​​ക്കും. ആ​​​ദ്യ എ​​​മ​​​ർ​​​ജ​​​ൻ​​​സി മെ​​​ഡി​​​ക്ക​​​ൽ കെ​​​യ​​​ർ യൂ​​​ണി​​​റ്റി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ഇ​​​ന്ന് ഉ​​​ച്ച്ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ക്കും.

സെ​​​ൻ​​​ട്ര​​​ൽ ബ​​​സ് സ്റ്റാ​​​ൻ​​​ഡി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മ​​​ന്ത്രി കെ.​​​ബി.​​​ ഗ​​​ണേ​​​ഷ്കു​​​മാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കും. സൊ​​​സൈ​​​റ്റി ഫോ​​​ർ എ​​​മ​​​ർ​​​ജ​​​ൻ​​​സി മെ​​​ഡി​​​സി​​​ൻ കേ​​​ര​​​ള​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.

ജെ​​​റി​​​യാ​​​ട്രി​​​ക്സും എ​​​ല്ലാ ത​​​ര​​​ത്തി​​​ലു​​​മുള്ള അ​​​ത്യാ​​​ഹി​​​ത​​​ങ്ങ​​​ളും കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​ൻ പ്രാ​​​പ്‌​​​ത​​​മാ​​​യ രീ​​​തി​​​യി​​​ലു​​​ള്ള എ​​​മ​​​ർ​​​ജ​​​ൻ​​​സി മെ​​​ഡി​​​ക്ക​​​ല്‍ കെ​​​യ​​​ർ യൂ​​​ണി​​​റ്റു​​​ക​​​ളാ​​​ണ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. ഈ ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ 24 മ​​​ണി​​​ക്കൂ​​​റും തു​​​റ​​​ന്ന് പ്ര​​​വ​​​ർ​​​ത്തി​​​ക്കും.


ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ 14 ഡി​​​പ്പോ​​​ക​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​ണ് പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ങ്ങു​​​ന്ന​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ, കൊ​​​ട്ടാ​​​ര​​​ക്ക​​​ര, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, പാ​​​ല​​​ക്കാ​​​ട്, കോ​​​ഴി​​​ക്കോ​​​ട്, സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ്, നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര, നെ​​​ടു​​​മ​​​ങ്ങാ​​​ട്, തൃ​​​ശൂ​​​ർ എ​​​ന്നീ 14 കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി യൂ​​​ണി​​​റ്റു​​​ക​​​ളി​​​ലാ​​​ണ് എ​​​മ​​​ർ​​​ജ​​​ൻ​​​സി മെ​​​ഡി​​​ക്ക​​​ൽ കെ​​​യ​​​ർ യൂ​​​ണി​​​റ്റു​​​ക​​​ൾ തു​​​ട​​​ങ്ങു​​​ന്ന​​​ത്.

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ ഡ്രൈ​​​വിം​​​ഗ് സ്കൂ​​​ൾ ക​​​രി​​​ക്കു​​​ല​​​ത്തി​​​ൽ ഫ​​​സ്റ്റ് എ​​​യ്ഡ് ന​​​ല്കു​​​ന്ന​​​തി​​​നു​​​ള്ള പ​​​രി​​​ശീ​​​ല​​​നം​​​കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.