തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​ലീ​​​സി​​​നെ നാ​​​ണ​​​ക്കേ​​​ടി​​​ലാ​​​ക്കി​​​യ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​ടെ ​മെ​​​ഡ​​​ലിലെ അ ക്ഷരത്തെറ്റിൽ അ​​​ന്വേ​​​ഷ​​​ണം. പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന ഡി​​​ഐ​​​ജി സ​​​തീ​​​ഷ് ബി​​​നോ​​​യാ​​​ണ് അ​​​ന്വേ​​​ഷി​​​ക്കു​​​ക.

സ​​​തീ​​​ഷ് ബി​​​നോ​​​യി​​​യോ​​​ട് അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ ഡി​​​ജി​​​പി​​​യാ​​​ണ് നി​​​ർ​​​ദ്ദേ​​​ശം ന​​​ല്‍​കി​​​യ​​​ത്. ക്വ​​​ട്ടേ​​​ഷ​​​ൻ ന​​​ൽ​​​കി​​​യ​​​തി​​​ലെ കാ​​​ല​​​താ​​​മ​​​സം ഉ​​​ൾ​​​പ്പെ​​​ടെ അ​​​ന്വേ​​​ഷി​​​ക്കും. ര​​​ണ്ട് വ​​​ർ​​​ഷം മു​​​മ്പ് അക്ഷരത്തെറ്റ് വ​​​ന്ന മെ​​​ഡ​​​ൽ ഭ​​​ഗ​​​വ​​​തി ഏ​​​ജ​​​ൻ​​​സി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​പ്പോ​​​ൾ മെ​​​ഡ​​​ൽ മ​​​ട​​​ക്കി​​​യി​​​രു​​​ന്നു. അ​​​ന്ന് മാ​​​റ്റി​​​വ​​​ച്ച മെ​​​ഡ​​​ലു​​​ക​​​ൾ വീ​​​ണ്ടും ന​​​ൽ​​​കി​​​യെ​​​ന്നാ​​​ണ് സം​​​ശ​​​യം. ഒ​​​ക്‌​​ടോ​​​ബ​​​ർ 23 നാ​​​ണ് ഭ​​​ഗ​​​വ​​​തി ഏ​​​ജ​​​ൻ​​​സി​​​ക്ക് ക്വ​​​ട്ടേ​​​ഷ​​​ൻ ന​​​ൽ​​​കി​​​യ​​​ത്. 29 നാ​​​ണ് ഭ​​​ഗ​​​വ​​​തി ഏ​​​ജ​​​ൻ​​​സി മെ​​​ഡ​​​ലു​​​ക​​​ള്‍ കൈ​​​മാ​​​റി​​​യ​​​ത്. ചു​​​രു​​​ങ്ങി​​​യ ദി​​​വ​​​സം കൊ​​​ണ്ട് മെ​​​ഡ​​​ലു​​​ണ്ടാ​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നാ​​​ണാ​​​ണ് ഉ​​​യ​​​രു​​​ന്ന ആ​​​രോ​​​പ​​​ണം.