ദേശീയ വനിതാ മത്സ്യത്തൊഴിലാളി സമ്മേളനം തിരുവനന്തപുരത്ത്
Sunday, November 3, 2024 2:02 AM IST
തിരുവനന്തപുരം: ദേശീയ വനിതാ മത്സ്യത്തൊഴിലാളി സമ്മേളനം ഈ മാസം അഞ്ച്, ആറ് തീയതികളിൽ വലിയതുറ ഫാ. തോമസ് കോച്ചേരി സെന്ററിൽ നടക്കും. തീരദേശ മഹിളാ വേദിയും കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷനും ചേർന്നാണു സമ്മേളനം സംഘടിപ്പിക്കുന്നത്.
14-നും 24-നുമിടയിൽ ബ്രസീലിൽ നടക്കുന്ന മത്സ്യത്തൊഴിലാളികളുടെ ആഗോള അസംബ്ലിയുടെ മുന്നോടിയായാണു വനിതാ സമ്മേളനം ചേരുന്നതെന്ന് ഭാരവാഹികളായ ജാനെറ്റ് ക്ലീറ്റസ്, ജേസു രതിനം, ഷാർലെറ്റ് ഹൃദയാദാസ്, സിസ്റ്റർ മേഴ്സി മാത്യു, ലിമ സുനിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.