കാലാവസ്ഥയ്ക്ക് അനുകൂലമായ കൃഷിരീതികള്‍ അവലംബിക്കും മന്ത്രി പി. പ്രസാദ്
Tuesday, November 5, 2024 1:40 AM IST
തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണം ലക്ഷ്യമിട്ട് സംസ്ഥാനത്തെ കാലാവസ്ഥയ്ക്ക് അനുകൂലമായ കൃഷിരീതികള്‍ അവലംബിക്കുമെന്നും ഇതു സംബന്ധിച്ച് വിദഗ്്ധ നിര്‍ദേശം തേടുമെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു. അടിക്കടിയുണ്ടാകുന്ന ഉരുള്‍പൊട്ടലിന്റെയും മറ്റും പശ്ചാത്തലത്തില്‍ ശാസ്ത്രീയ കൃഷിരീതി അവലംബിക്കാനാണ് ഉദ്ദേശിക്കുന്നത്.
കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ഉടന്‍ യാഥാര്‍ഥ്യമാകും. പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യം അര്‍ഹരായ എല്ലാ കര്‍ഷകര്‍ക്കും നല്‍കും. ഇതുമായി ബന്ധപ്പെട്ട് സിപിഎമ്മുമായി തര്‍ക്കങ്ങളില്ലെന്നും ധനവകുപ്പ് അടക്കം ഉന്നയിച്ച സംശയങ്ങള്‍ ദൂരീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രകൃതിക്ഷോഭത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്കുള്ള കുടിശിക ആനൂകൂല്യം ഉടന്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.