മുനന്പം: റിലേ നിരാഹാര സമരം 24-ാം ദിനത്തിലേക്ക്
Tuesday, November 5, 2024 2:49 AM IST
മുനന്പം: ഭൂമിയുടെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനായി മുനന്പം നിവാസികൾ നടത്തുന്ന നിരാഹാരസമരം 24-ാം ദിനത്തിൽ.
ഇന്നലെ പ്രദേശവാസികളായ അലോഷി പൂനാട്ട്, മേരി ആന്റണി ചൂളക്കൽ, രതീഷ് ജോൺ അറക്കൽ, പോൾ തോമസ് കുര്യാപ്പിള്ളി എന്നിവർ നിരാഹാര സമരം നടത്തി.
കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, സഹായമെത്രാൻ ഡോ. ജസ്റ്റിൻ മഠത്തിൽപറന്പിൽ, കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, ഫാ. ജെയ്സൺ വടക്കുംചേരി, ഫാ. ടിന്റോ കൊടിയൻ, കർഷക മോർച്ച സംസ്ഥാന അധ്യക്ഷൻ ഷാജി രാഘവൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എൽസി ജോർജ്, ബേസിൽ മുക്കത്ത്, അഡ്വ. നോബിൾ മാത്യു തുടങ്ങിയവർ ഇന്നലെ സമരപ്പന്തലിലെത്തി.