തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ട​​​ക​​​ര കു​​​ഴ​​​ൽ​​​പ്പ​​​ണ​​​ക്കേ​​​സി​​​ലെ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​മാ​​​ണി​​​ച്ചുള്ള മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ ഉ​​​ണ്ട​​​യി​​​ല്ലാവെ​​​ടി മാ​​​ത്ര​​​മാ​​​ണെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​സു​​​ധാ​​​ക​​​ര​​​ൻ.

നേ​​​ര​​​ത്തേ പി​​​ണ​​​റാ​​​യി​​​യു​​​ടെ പോ​​​ലീ​​​സ് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​നെ സാ​​​ക്ഷി​​​യാ​​​ക്കി കേ​​​സെ​​​ടു​​​ത്ത് വെ​​​ള്ള​​​പൂ​​​ശി​​​യെ​​​ടു​​​ത്ത സം​​​ഭ​​​വ​​​ത്തി​​​ൽ വീ​​​ണ്ടും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത് പ്ര​​​ഹ​​​സ​​​ന​​​മാ​​​ണ്.

പ​​​ര​​​സ്പ​​​രം സ​​​ഹാ​​​യി​​​ക്കാ​​​മെ​​​ന്ന ഡീ​​​ലി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് കൊ​​​ട​​​ക​​​ര കു​​​ഴ​​​ൽ​​​പ്പ​​​ണ​​​ക്കേ​​​സ് ഫ്രീ​​​സ് ചെ​​​യ​​​ത​​​ത്. അ​​​തി​​​ന്‍റെ പ്ര​​​യോ​​​ജ​​​നം മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു കി​​​ട്ടി. അ​​​ദ്ദേ​​​ഹ​​​ത്തി​​​നും കു​​​ടും​​​ബ​​​ത്തി​​​നും എ​​​തി​​​രാ​​​യ നി​​​ര​​​വ​​​ധി കേ​​​സു​​​ക​​​ളി​​​ൽ കേ​​​ന്ദ്ര അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ അ​​​ന്വേ​​​ഷ​​​ണം നി​​​ല​​​ച്ചു.മു​​​ഖ്യ​​​മ​​​ന്ത്രി ജ​​​യി​​​ലി​​​ൽ പോ​​​കാ​​​തെ ര​​​ക്ഷ​​​പ്പെ​​​ട്ട​​​തും ഈ ​​​ഡീ​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ്.


ക​​​രു​​​വ​​​ന്നൂ​​​ർ നി​​​ക്ഷേ​​​പത​​​ട്ടി​​​പ്പ്, സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത്, ഡോ​​​ള​​​ർ​​​ കടത്ത്, മാ​​​സ​​​പ്പ​​​ടി തു​​​ട​​​ങ്ങി​​​യ കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി ത​​​ട​​​യി​​​ട്ട​​​ത് ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ൾ പ്ര​​​തി​​​സ്ഥാ​​​ന​​​ത്ത് എ​​​ത്തു​​​മാ​​​യി​​​രു​​​ന്ന കൊ​​​ട​​​ക​​​ര കു​​​ഴ​​​ൽ​​​പ്പ​​​ണ​​​ക്കേ​​​സ് ഇ​​​ല്ലാ​​​താ​​​ക്കി​​​യാ​​​ണ്.

2021ൽ ​​​ബി​​​ജെ​​​പി 41.4 കോ​​​ടി​​​യോ​​​ളം രൂപ കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​ച്ചെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ജ​​​ന​​​വി​​​ധി അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നാ​​​ണ് ഇ​​​ത്ര​​​യും വ​​​ലി​​​യ തു​​​ക കൊ​​​ണ്ടു​​​വ​​​ന്ന​​​ത്.

കേ​​​ന്ദ്ര ​​​നേ​​​തൃ​​​ത്വം കൊ​​​ടു​​​ത്തു​​​വി​​​ട്ട പ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ച് കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ അ​​​ന്വേ​​​ഷി​​​ച്ച​​​തേ​​​യി​​​ല്ലെ​​ന്നും സു​​ധാ​​ക​​ര​​ൻ പ​​റ​​ഞ്ഞു.