പുനരന്വേഷണം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനെന്ന് പ്രതിപക്ഷ നേതാവ്
Monday, November 4, 2024 3:29 AM IST
പറവൂര്‍: മൂന്നു വര്‍ഷത്തിനുശേഷം കൊടകര കുഴല്‍പ്പണ കേസില്‍ പുനരന്വേഷണം പ്രഖ്യാപിച്ചത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
കെ. സുരേന്ദ്രനുവേണ്ടി കുഴല്‍പ്പണം അയച്ചത് കര്‍ണാടകയിലെ ബിജെപി നേതാവായ ലഹര്‍ സിംഗ് സൊറായയാണ്. സിപിഎം-ബിജെപി ബാന്ധവത്തെക്കുറിച്ച് പ്രതിപക്ഷം പറഞ്ഞതൊക്കെ ഇപ്പോള്‍ ശരിയായിരിക്കുകയാണെന്നും സതീശന് പത്രസമ്മേളനത്തില്‍ പറഞ്ഞു.