ബിഎൽഒമാർക്ക് ഡ്യൂട്ടി അവധി
Tuesday, November 5, 2024 1:40 AM IST
തിരുവനന്തപുരം: പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടേഴ്സ് ഇൻഫർമേഷൻ സ്ലിപ് വിതരണത്തിന് ബൂത്ത് ലെവൽ ഓഫീസർമാരുടെ ചുമതലയുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് രണ്ടു ദിവസത്തെ ഡ്യൂട്ടി അവധി അനുവദിച്ചു.
നവംബർ ഒന്നു മുതല്‍ എട്ട് വരെയുള്ള തീയതികളിലാണ് രണ്ടു ദിവസത്തെ അവധി അനുവദിച്ച് ഇലക്ഷൻ വകുപ്പ് ഉത്തരവിറക്കിയത്.