കോ​​​ത​​​മം​​​ഗ​​​ലം: ന​​​മ്മു​​​ടെ ജീ​​​വി​​​ത​​​ത്തി​​​ലൂ​​​ടെ പാ​​​വ​​​ങ്ങ​​​ൾ​​​ക്കും രോ​​​ഗി​​​ക​​​ൾ​​​ക്കും നി​​​രാ​​​ലം​​​ബ​​​ർ​​​ക്കും എ​​​ങ്ങ​​​നെ ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ചെ​​​യ്യാ​​​മെ​​​ന്ന​​​തി​​​നു വ​​​ലി​​​യ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണ് ദൈ​​​വ​​​ദാ​​​സ​​​ൻ പ​​​ഞ്ഞി​​​ക്കാ​​​ര​​​ന​​​ച്ച​​​നെ​​​ന്ന് കോ​​​ത​​​മം​​​ഗ​​​ലം ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ.

ദൈ​​​വ​​​ദാ​​​സ​​​ന്‍റെ 75-ാം ശ്രാ​​​ദ്ധ​​​ദി​​​നാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ സ​​​മാ​​​പ​​​ന​​ദി​​​ന​​​മാ​​​യ ഇ​​​ന്ന​​​ലെ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ക​​​ബ​​​റി​​​ട​​​മു​​​ള്ള ത​​​ങ്ക​​​ളം ധ​​​ർ​​​മ​​​ഗി​​​രി പ്രൊ​​​വി​​​ൻ​​​ഷ​​​ൽ ഹൗ​​​സ് ക​​​പ്പേ​​​ള​​​യി​​​ൽ ന​​​ട​​​ന്ന അ​​​നു​​​സ്മ​​​ര​​​ണ​​ച്ച​​​ട​​​ങ്ങി​​​ൽ സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ത​​​നി​​​ക്കു​​​ള്ള​​​തെ​​​ല്ലാം മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്കു ദാ​​​നം ചെ​​​യ്താ​​​ണ് പ​​​ഞ്ഞി​​​ക്കാ​​​ര​​​ന​​​ച്ച​​​ൻ ത​​​ന്‍റെ ജീ​​​വി​​​ത​​​ത്തി​​​ൽ സ​​​ന്തോ​​​ഷം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഈ ​​​വി​​​ശു​​​ദ്ധ​​ജീ​​​വി​​​തം ന​​​മു​​​ക്കും മാ​​​തൃ​​​ക​​​യാ​​​യി​​​ത്തീ​​​ര​​​ണം. രോ​​​ഗി​​​ക​​​ളും അ​​​ഗ​​​തി​​​ക​​​ളും സ​​​മൂ​​​ഹം മാ​​​റ്റി​​നി​​​ർ​​​ത്തി​​​യ​​വ​​​രു​​​മാ​​​യ ജ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​മു​​​ദ്ധാ​​​ര​​​ണ​​​ത്തി​​​ന് കോ​​​ത​​​മം​​​ഗ​​​ല​​​ത്തി​​​ന്‍റെ മ​​​ണ്ണി​​​ൽ അ​​​ത്യ​​​ധ്വാ​​​നം ചെ​​​യ്ത ക​​​ർ​​​മ​​​ധീ​​​ര​​​നാ​​​യി​​​രു​​​ന്നു പ​​​ഞ്ഞി​​​ക്കാ​​​ര​​​ന​​​ച്ച​​​നെ​​​ന്നും മാ​​​ർ മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ അ​​​നു​​​സ്മ​​​രി​​​ച്ചു. വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യി​​​ലും അ​​​നു​​​സ്മ​​​ര​​​ണ പ്രാ​​​ർ​​​ഥ​​​ന​​​ക​​​ളി​​​ലും ബി​​​ഷ​​​പ് മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു.

ഫാ. ​​​ബി​​​ജു കൂ​​​ട്ടം​​​പ്ലാ​​​ക്ക​​​ൽ, ഫാ. ​​​ജയിം​​​സ് മു​​​ണ്ട​​​യ്ക്ക​​​ൽ, വെ​​​ളി​​​യേ​​​ൽ​​​ച്ചാ​​​ൽ ഫൊ​​​റോ​​​ന വി​​​കാ​​​രി റ​​​വ.​ഡോ. ​​തോ​​​മ​​​സ് ജെ. ​​​പ​​​റ​​​യി​​​ടം, പാ​​​ല​​​ക്കാ​​​ട് വ​​​ട​​​ക്ക​​​ഞ്ചേ​​​രി ഫൊ​​​റോ​​​ന വി​​​കാ​​​രി ഫാ. ​​​റെ​​​ജി പെ​​​രു​​​മ്പ​​​ള്ളി​​​ൽ എ​​​ന്നി​​​വ​​​രു​​​ൾ​​​പ്പെ​​​ടെ 25ഓ​​​ളം വൈ​​​ദി​​​ക​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​യി.


ശ്രാ​​​ദ്ധ​​​ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ കോ​​​ത​​​മം​​​ഗ​​​ലം ക​​​ത്തീ​​​ഡ്ര​​​ൽ ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ​​നി​​​ന്നും നെ​​​ല്ലി​​​ക്കു​​​ഴി സെ​​​ന്‍റ് ജോ​​​സ​​​ഫ് പ​​​ള്ളി​​​യി​​​ൽ​​നി​​​ന്നും നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് വി​​​ശ്വാ​​​സി​​​ക​​​ൾ ഭ​​​ക്തി​​​സാ​​​ന്ദ്ര​​​മാ​​​യ അ​​​നു​​​സ്മ​​​ര​​​ണ പ​​​ദ​​​യാ​​​ത്ര​​​യു​​​മാ​​​യാ​​​ണ് ത​​​ങ്ക​​​ളം പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഹൗ​​​സ് ക​​​പ്പേ​​​ള​​​യി​​​ൽ എ​​​ത്തി​​​യ​​​ത്.

നാ​​​ലു ​ദി​​​വ​​​സം നീ​​​ണ്ടു​​​നി​​​ന്ന ആ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്ക് കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത ചാ​​​ൻ​​​സ​​​ല​​​ർ ഫാ. ​​​ജോ​​​സ് കു​​​ള​​​ത്തൂ​​​ർ, കോ​​​ത​​​മം​​​ഗ​​​ലം സെ​​​ന്‍റ് ജോ​​​ർ​​​ജ് ക​​​ത്തീ​​​ഡ്ര​​​ൽ വി​​​കാ​​​രി റ​​​വ.ഡോ. ​​തോ​​​മ​​​സ് ചെ​​​റു​​​പ​​​റ​​​മ്പി​​​ൽ, നെ​​​ല്ലി​​​ക്കു​​​ഴി സെ​​​ന്‍റ് ജോ​​​സ​​​ഫ് പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​പോ​​​ൾ അ​​​വ​​​രാ​​​പ്പാ​​​ട്ട്, ധ​​​ർ​​​മ​​​ഗി​​​രി സ​​​ന്യാ​​​സി​​​നീ സ​​​ഭ സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ മ​​​ദ​​​ർ ഫി​​​ലോ​​​മി, ത​​​ങ്ക​​​ളം എം​​​എ​​​സ്ജെ സെ​​​ന്‍റ് ജോ​​​സ​​​ഫ് പ്രൊ​​​വി​​​ൻ​​​ഷൽ സു​​​പ്പീ​​​രി​​​യ​​​ർ സി​​​സ്റ്റ​​​ർ അ​​​ഭ​​​യ എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

നാ​​​ലു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള നി​​​ര​​​വ​​​ധി വൈ​​​ദി​​​ക​​​രും സ​​​ന്യ​​​സ്ത​​​രും വി​​​ശ്വാ​​​സി​​​ക​​​ളും ദൈ​​​വ​​​ദാ​​​സ​​​ന്‍റെ ക​​​ബ​​​റി​​​ടം സ​​​ന്ദ​​​ർ​​​ശി​​​ച്ച് പ്രാ​​​ർ​​​ഥ​​​ന​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. നേ​​​ർ​​​ച്ചസ​​​ദ്യ​​​യും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.