മ​​​ല​​​പ്പു​​​റം: മു​​​ന​​​മ്പം വ​​​ഖ​​​ഫ് ഭൂ​​​മി പ്ര​​​ശ്ന​​​ത്തി​​​ല്‍ പ​​​രി​​​ഹാ​​​രം സ​​​ര്‍​ക്കാ​​​ര്‍ വൈ​​​കി​​​ക്കു​​​ന്ന​​​ത് മ​​​റ്റു ശ​​​ക്തി​​​ക​​​ള്‍​ക്ക് ആ​​​യു​​​ധ​​​മാ​​​കു​​​ന്നു​​​വെ​​​ന്ന് മു​​​സ്‌​​​ലിം ലീ​​​ഗ് ദേ​​​ശീ​​​യ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി.

വി​​​ഷ​​​യ​​​ത്തി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ ആ​​​ത്മാ​​​ര്‍​ഥ​​​മാ​​​യി ഇ​​​ട​​​പെ​​​ട​​​ണം. അ​​​തി​​​നു ത​​​യാ​​​റാ​​​യാ​​​ല്‍ ഒ​​​റ്റ​​​ദി​​​വ​​​സംകൊ​​​ണ്ട് പ​​​രി​​​ഹ​​​രി​​​ക്കാ​​​വു​​​ന്ന വി​​​ഷ​​​യ​​​മാ​​​ണ്. അ​​​വി​​​ടെ താ​​​മ​​​സി​​​ക്കു​​​ന്ന ആ​​​ളു​​​ക​​​ളെ ഇ​​​റ​​​ക്കി​​​വി​​​ട​​​ണ​​​മെ​​​ന്ന് ആ​​​ര്‍​ക്കും അ​​​ഭി​​​പ്രാ​​​യ​​​മി​​​ല്ല. പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി അ​​​വി​​​ടെ താ​​​മ​​​സി​​​ക്കു​​​ന്ന ആ​​​ളു​​​ക​​​ളാ​​​ണ്. അ​​​വ​​​രു​​​ടെ സ്വ​​​ത്തു​​​ക്ക​​​ള്‍ ന​​ഷ്‌ടപ്പെ​​​ട​​​രു​​​ത്. നി​​​യ​​​മ​​​പ​​​ര​​​മാ​​​യി അ​​​ത് ചെ​​​യ്തു കൊ​​​ടു​​​ക്കേ​​​ണ്ട ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം അ​​​ധി​​​കാ​​​രി​​​ക​​​ള്‍​ക്കാ​​​ണ്.


പ്ര​​​ദേ​​​ശ​​​ത്തു​​​കാ​​​ര്‍ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ ഉ​​​ത്ത​​​ര​​​വാ​​​ദി​​​യ​​​ല്ല. ഇ​​​ത് രാ​​​ഷ്‌​​​ട്രീ​​​യ​​​വ​​​ത്ക​​​രി​​​ക്കാ​​​ന്‍ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും പ്ര​​​ശ്ന​​​ത്തി​​​ന് പ​​​രി​​​ഹാ​​​ര​​​മാ​​​ണു വേ​​​ണ്ട​​​തെ​​​ന്നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ സ​​​ര്‍​ക്കാ​​​രുമായി സ​​​ഹ​​​ക​​​രി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന 2008-2009കാ​​​ല​​​ത്തെ​​​ടു​​​ത്ത കാ​​​ബി​​​ന​​​റ്റ് തീ​​​രു​​​മാ​​​ന​​​ത്തെ തു​​​ട​​​ര്‍​ന്നു​​​ണ്ടാ​​​യ​​​താ​​​ണ് ഇതെ​​​ല്ലാം.

അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ സ​​​ര്‍​ക്കാ​​​ര്‍ മു​​​ന്‍​കൈ​​​യ​​​ടു​​​ത്ത് ച​​​ര്‍​ച്ച ന​​​ട​​​ത്തി പ്ര​​​ശ്ന​​​ത്തി​​​നു പ​​​രി​​​ഹാ​​​രം കാ​​​ണ​​​ണ​​​മെ​​​ന്നും ദു​​​ഷ്പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ള്‍ ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​ണ് മു​​​സ്‌​​​ലിം സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ തീ​​​രു​​​മാ​​​നമെന്നും അദ്ദേഹം പറഞ്ഞു.