ശ്വാസനാളത്തില്‍ പാല്‍ കുടുങ്ങിയെന്നു സംശയം; പിഞ്ചുകുഞ്ഞ് വീട്ടില്‍ മരിച്ച നിലയില്‍
ശ്വാസനാളത്തില്‍ പാല്‍ കുടുങ്ങിയെന്നു സംശയം; പിഞ്ചുകുഞ്ഞ് വീട്ടില്‍  മരിച്ച നിലയില്‍
Monday, July 15, 2024 2:26 AM IST
പ​ന്ത​ളം: ഇ​രു​പ​തു​ദി​വ​സം പ്രാ​യ​മു​ള്ള ആ​ണ്‍കു​ഞ്ഞി​നെ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മു​ല​പ്പാ​ല്‍ ശ്വാ​സ​നാ​ള​ത്തി​ല്‍ കു​ടു​ങ്ങി​യ​താ​ണെ​ന്നു സം​ശ​യി​ക്കു​ന്നു. പ​ന്ത​ളം ചേ​രി​ക്ക​ല്‍ മ​ന്നം കോ​ള​നി​യി​ല്‍ അ​ബ്ദു​റ​ഹീ​മി​ന്‍റെ​യും സ​ബീ​ല​യു​ടെ​യും ര​ണ്ടാ​മ​ത്തെ മ​ക​ന്‍ മു​ഹ​മ്മ​ദ് അ​ലി​ഫാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ പു​ല​ര്‍ച്ചെ ആ​റി​ന് അ​മ്മ കു​ഞ്ഞി​ന് മു​ല​പ്പാ​ല്‍ ന​ല്‍കി​യ​ശേ​ഷം ബാ​ത്‌​റൂ​മി​ല്‍ പോ​യി മ​ട​ങ്ങി​വ​ന്ന​പ്പോ​ള്‍ കു​ഞ്ഞി​ന്‍റെ മൂ​ക്കി​ലൂ​ടെ​യും വാ​യി​ലൂ​ടെ​യും മു​ല​പ്പാ​ല്‍ ഒ​ലി​ച്ചി​റ​ങ്ങു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍ പെ​ടു​ക​യാ​യി​രു​ന്നു. കു​ഞ്ഞി​നെ ഉ​ട​ന്‍ത​ന്നെ പ​ന്ത​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍ന്ന് അ​ടൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.


പോ​സ്റ്റ്മോ​ര്‍ട്ട​ത്തി​നു ശേ​ഷം ക​ബ​റ​ട​ക്കം ഇ​ന്ന് 12ന് ​ചേ​രി​ക്ക​ല്‍ ജ​മാ​അ​ത്ത് ക​ബ​ര്‍സ്ഥാ​നി​ല്‍ ന​ട​ക്കും. സ​ഹോ​ദ​ര​ന്‍: മു​ഹ​മ്മ​ദ് റാ​ഫി. പ​ന്ത​ളം പോ​ലീ​സ് മേ​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.