ഓ​ണം ഖാ​ദി മേ​ള​യ്ക്ക് തു​ട​ക്ക​മാ​യി
ഓ​ണം ഖാ​ദി മേ​ള​യ്ക്ക് തു​ട​ക്ക​മാ​യി
Tuesday, August 20, 2024 12:54 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്എ​​​ഫ്ഇ ന​​​ട​​​ത്തു​​​ന്ന ഗ്യാ​​​ല​​​ക്സി ചി​​​ട്ടി​​​ക​​​ളു​​​ടെ ശാ​​​ഖാ​​​ത​​​ല സ​​​മ്മാ​​​ന​​​ങ്ങ​​​ളാ​​​യി ഖാ​​​ദി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ന​​​ൽ​​​കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​ണെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

കെ​​​എ​​​സ്എ​​​ഫ്ഇ ഗാ​​​ല​​​ക്സി ചി​​​ട്ടി​​​ക​​​ളു​​​ടെ ശാ​​​ഖാ​​​ത​​​ല ഓ​​​ണ​​​ക്കോ​​​ടി സ​​​മ്മാ​​​ന വി​​​ത​​​ര​​​ണ​​​വും ഓ​​​ണം ഖാ​​​ദി മേ​​​ള​​​യു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​ന​​​വും നി​​​ർ​​​വ​​​ഹി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.

ഓ​​​രോ ചി​​​ട്ടി​​​യി​​​ലും പ​​​ത്തി​​​ൽ ഒ​​​രാ​​​ൾ​​​ക്ക് 3,500 രൂ​​​പ വി​​​ല​​​വ​​​രു​​​ന്ന ഖാ​​​ദി വ​​​സ്ത്ര​​​ങ്ങ​​​ളാ​​​ണ് സ​​​മ്മാ​​​ന​​​മാ​​​യി ന​​​ൽ​​​കു​​​ന്ന​​​ത്. 25,000ത്തി​​​ല​​​ധി​​​കം ഖാ​​​ദി വ​​​സ്ത്ര​​​ങ്ങ​​​ളാ​​​ണ് ഇ​​​തി​​​ലൂ​​​ടെ വി​​​ത​​​ര​​​ണം ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന​​​ത്. ഖാ​​​ദി​​​മേ​​​ഖ​​​ല​​​യ്ക്കാ​​​കെ ഉ​​​ണ​​​ർ​​​വ് പ​​​ക​​​രു​​​ന്ന​​​താ​​​വും ഈ ​​​ഇ​​​ട​​​പെ​​​ട​​​ലെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ഓ​​​ണം ഖാ​​​ദി​​​മേ​​​ള​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ഓ​​​ണ​​​ക്കാ​​​ല​​​ത്ത് 30 ശ​​​ത​​​മാ​​​നം വ​​​രെ വി​​​ല​​​ക്കി​​​ഴി​​​വി​​​ൽ ഖാ​​​ദി വ​​​സ്ത്ര​​​ങ്ങ​​​ൾ ഖാ​​​ദി ബോ​​​ർ​​​ഡി​​​ന്‍റെ​​​യും അം​​​ഗീ​​​കൃ​​​ത ഖാ​​​ദി സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ഷോ​​​റൂ​​​മു​​​ക​​​ളി​​​ൽ നി​​​ന്നും ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ല​​​ഭി​​​ക്കും. ഖാ​​​ദി ബോ​​​ർ​​​ഡ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന സ​​​മ്മാ​​​ന കൂ​​​പ്പ​​​ണു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് ഖാ​​​ദി വ​​​സ്ത്ര​​​ങ്ങ​​​ൾ വാ​​​ങ്ങാ​​​നാ​​​കും.


സ​​​ർ​​​ക്കാ​​​ർ, അ​​​ർ​​​ധ​​​സ​​​ർ​​​ക്കാ​​​ർ, ബാ​​​ങ്ക്, പൊ​​​തു​​​മേ​​​ഖ​​​ലാ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ഒ​​​രു ല​​​ക്ഷം രൂ​​​പ വ​​​രെ ക്രെ​​​ഡി​​​റ്റ് വ്യ​​​വ​​​സ്ഥ​​​യി​​​ൽ ഖാ​​​ദി ഗ്രാ​​​മ വ്യ​​​വ​​​സാ​​​യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ വാ​​​ങ്ങു​​​വാ​​​ൻ ക​​​ഴി​​​യും. കേ​​​ര​​​ള​​​ത്തി​​​ലെ ഖാ​​​ദി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് ഉ​​​ത്പാ​​​ദ​​​ന ഇ​​​ൻ​​​സെ​​​ന്‍റീ​​​വും ഇ​​​ൻ​​​കം സ​​​പ്പോ​​​ർ​​​ട്ടും ന​​​ൽ​​​കു​​​ന്നു​​​ണ്ടെന്നും മു​​​ഖ്യ​​​മ​​​ന്ത്രി പറഞ്ഞു.

വ​​​യ​​​നാ​​​ട് ദു​​​ര​​​ന്ത ബാ​​​ധി​​​ത​​​ർ​​​ക്കാ​​​യി ഖാ​​​ദി ബോ​​​ർ​​​ഡി​​​ന്‍റെ 10 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ചെ​​​ക്ക് ഖാ​​​ദി ബോ​​​ർ​​​ഡ് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ പി. ​​​ജ​​​യ​​​രാ​​​ജ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് കൈ​​​മാ​​​റി. വി​​​വി​​​ധ ഖാ​​​ദി സം​​​ഘ​​​ട​​​ന​​​ക​​​ളും ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്കു​​​ള്ള സം​​​ഭാ​​​വ​​​ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യ്ക്ക് കൈ​​​മാ​​​റി.

ധ​​​ന​​​കാ​​​ര്യ മ​​​ന്ത്രി കെ.എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച ച​​​ട​​​ങ്ങി​​​ൽ കെ​​​എ​​​സ്എ​​​ഫ്ഇ ചെ​​​യ​​​ർ​​​മാ​​​ൻ കെ. ​​​വ​​​ര​​​ദ​​​രാ​​​ജ​​​ൻ, ഖാ​​​ദി ബോ​​​ർ​​​ഡ് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ പി. ​​​ജ​​​യ​​​രാ​​​ജ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.