സീ​റോ​മ​ല​ബാ​ര്‍ സഭ സി​ന​ഡ് സ​മ്മേ​ള​നം ഇ​ന്നുമുതൽ
സീ​റോ​മ​ല​ബാ​ര്‍ സഭ സി​ന​ഡ്  സ​മ്മേ​ള​നം ഇ​ന്നുമുതൽ
Monday, August 19, 2024 4:25 AM IST
കൊ​​​ച്ചി: സീ​​​റോ​​​മ​​​ല​​​ബാ​​​ര്‍ മേ​​​ജ​​​ര്‍ ആ​​​ര്‍​ക്കി​​​എ​​​പ്പി​​​സ്‌​​​കോ​​​പ്പ​​​ല്‍ സ​​​ഭ​​​യു​​​ടെ 32-ാമ​​​ത് മെ​​​ത്രാ​​​ന്‍ സി​​​ന​​​ഡി​​​ന്‍റെ മൂ​​​ന്നാം സ​​​മ്മേ​​​ള​​​നം ഇ​​​ന്ന് സ​​​ഭ​​യു​​ടെ ആ​​​സ്ഥാ​​​ന​​​കാ​​​ര്യാ​​​ല​​​യ​​​മാ​​​യ മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ല്‍ ആ​​​രം​​​ഭി​​​ക്കും.

രാ​​​വി​​​ലെ കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി ബി​​ഷ​​പ് മാ​​​ര്‍ ജോ​​​സ് പു​​​ളി​​​ക്ക​​​ല്‍ ന​​​ല്‍​കു​​​ന്ന ധ്യാ​​​ന​​​ചി​​​ന്ത​​​ക​​​ളോ​​​ടെ സി​​​ന​​​ഡ് സ​​​മ്മേ​​​ള​​​നം ആ​​​രം​​​ഭി​​​ക്കും. തു​​​ട​​​ര്‍​ന്ന് വി​​​ശു​​​ദ്ധ കു​​​ര്‍​ബാ​​​ന​​​യ്ക്കു​​ശേ​​​ഷം മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്​​​ബി​​​ഷ​​​പ് മാ​​​ര്‍ റാ​​​ഫേ​​​ല്‍ ത​​​ട്ടി​​​ല്‍ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഇ​​​ന്ത്യ​​​യി​​​ലും വി​​​ദേ​​​ശ​​​ത്തു​​​മാ​​​യി സേ​​​വ​​​നം ചെ​​​യ്യു​​​ന്ന 53 മെ​​ത്രാ​​ൻ​​മാ​​രാ​​ണ് പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്.


22 മു​​​ത​​​ല്‍ 25 വ​​​രെ പാ​​​ലാ അ​​​ല്‍​ഫോ​​​ന്‍​സ്യ​​​ന്‍ പാ​​​സ്റ്റ​​​റ​​​ല്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ല്‍ ന​​​ട​​​ക്കു​​​ന്ന അ​​​ഞ്ചാ​​​മ​​​ത് സീ​​​റോ​​​മ​​​ല​​​ബാ​​​ര്‍ മേ​​​ജ​​​ര്‍ ആ​​​ര്‍​ക്കി​​​എ​​​പ്പി​​​സ്‌​​​കോ​​​പ്പ​​​ല്‍ അ​​​സം​​​ബ്ലി​​​യി​​​ല്‍ സി​​​ന​​​ഡ് പി​​​താ​​​ക്ക​​​ന്മാ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കും. 26ന് ​​​രാ​​​വി​​​ലെ സ​​​ഭാ ആ​​​സ്ഥാ​​​ന​​​ത്ത് പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ന്ന സി​​​ന​​​ഡ് സ​​​മ്മേ​​​ള​​​നം 31 സ​​​മാ​​​പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.