വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റയാ​ൾ മ​രി​ച്ചു
വാ​ഹ​നാ​പ​ക​ട​ത്തി​ൽ  പ​രി​ക്കേ​റ്റയാ​ൾ മ​രി​ച്ചു
Monday, August 19, 2024 3:06 AM IST
പ​ങ്ങ​ട: ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ച് മ​റി​ഞ്ഞു പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. പ​ങ്ങ​ട ചു​ഴു​കു​ന്നേ​ൽ ഇ.​ടി. സാ​ബു (56) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 11ന് ​പാ​മ്പാ​ടി​യി​ൽ നി​ന്നു പ​ങ്ങ​ട​യി​ലേ​യ്ക്ക് പോ​ക​വേ രാ​ത്രി എ​ട്ടി​നാ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ച് റോ​ഡ​രു​കി​ലെ കു​ഴി​യി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ വീ​ണു കി​ട​ന്ന സാ​ബു​വി​നെ വ​ഴി​യാ​ത്ര​ക്കാ​രാ​രും ക​ണ്ടി​ല്ല. കു​റേ സ​മ​യ​ത്തി​ന് ശേ​ഷം ആ ​വ​ഴി പോ​യ വാ​ഹ​ന​യാ​ത്രി​ക​ർ റോ​ഡ​രു​കി​ൽ കി​ട​ന്ന ബൈ​ക്ക് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട് നോ​ക്കി​യ​പ്പോ​ഴാ​ണ് ഗു​രു​ത​ര പ​രു​ക്കു​ക​ളോ​ടെ ഇ​ദ്ദേ​ഹ​ത്തെ ക​ണ്ട​ത്.


വീ​ടി​നു ഒ​രു കി​ലോ​മീ​റ്റ​ർ മു​ൻ​പാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. തു​ട​ർ​ന്നു പെ​ട്ടെ​ന്നു​ത​ന്നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഒ​രാ​ഴ്ച​യാ​യി തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ തു​ട​രു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 11 നു മ​ര​ണം സം​ഭ​വി​ച്ച​ു . പിതാവ്: പ​രേ​ത​നാ​യ ജോ​ണി. അ​മ്മ: ലീ​ലാ​മ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: സാ​ല​മ്മ, ഷേ​ർ​ലി, സാ​ജ​ൻ, കൊ​ച്ചു​മോ​ൾ. സം​സ്കാ​രം ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് പാ​മ്പാ​ടി സെ​ന്‍റ് ജോ​ൺ​സ് ക​ത്തീ​ഡ്ര​ലി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.