കെസിഎസ്എൽ ലീഡേഴ്സ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു
കെസിഎസ്എൽ ലീഡേഴ്സ്  ക്യാമ്പ് ഉദ്ഘാടനം ചെയ്തു
Tuesday, August 20, 2024 12:54 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കു​ടും​ബ ബ​ന്ധ​ങ്ങ​ളു​ടെ വി​ല പു​തി​യ ത​ല​മു​റ അ​റി​യ​ണ​മെ​ന്ന് ഷെ​വ.​അ​ഡ്വ. വി.​സി. സെ​ബാ​സ്റ്റ്യ​ൻ. പൊ​ടി​മ​റ്റം റി​ന്യു​വ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്ന കെ​സി​എ​സ്എ​ൽ ഓ​ൾ കേ​ര​ള ലീ​ഡേ​ഴ്സ് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മാ​താ​പി​താ​ക്ക​ളാ​ണ് കാ​ണ​പ്പെ​ട്ട ദൈ​വം. പ്രാ​ർ​ഥ​നാ​ജീ​വി​തം, കൃ​ത്യ​നി​ഷ്ഠ, അ​ച്ച​ട​ക്കം, സേ​വ​ന മ​നോ​ഭാ​വം, സാ​ഹോ​ദ​ര്യം എ​ന്നി​വ​യി​ൽ വ​ള​ര​ണം. മ​ത്സ​രി​ച്ച് മു​ന്നേ​റു​വാ​ൻ ക​ഠി​നാ​ധ്വാ​നം ചെ​യ്യ​ണ​മെ​ന്നും അ​വ​സ​ര​ങ്ങ​ൾ തേ​ടി എ​ത്തി​ല്ലെ​ന്നും തേ​ടി പി​ടി​ക്ക​ണ​മെ​ന്നും വി.​സി. സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു. കെ​സി​എ​സ്എ​ൽ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ജെ​ഫി​ൻ ജോ​ജോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ. ​കു​ര്യ​ൻ ത​ട​ത്തി​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി ത​ദേ​വൂ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. കെ​സി​എ​സ്എ​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​ണി സെ​ബാ​സ്റ്റ്യ​ൻ, സം​സ്ഥാ​ന ജ​ന​റ​ൽ ഓ​ർ​ഗ​നൈ​സ​ർ മ​നോ​ജ് ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.