കേ​​ന്ദ്ര അ​​നു​​മ​​തി​​യി​​ലേ​​ക്ക് എ​​രു​​മേ​​ലി വി​​മാ​​ന​​ത്താ​​വ​​ള പ​​ദ്ധ​​തി
കേ​​ന്ദ്ര അ​​നു​​മ​​തി​​യി​​ലേ​​ക്ക്  എ​​രു​​മേ​​ലി വി​​മാ​​ന​​ത്താ​​വ​​ള പ​​ദ്ധ​​തി
Monday, August 19, 2024 3:06 AM IST
എ​​രു​​മേ​​ലി: 3973 കോ​​ടി രൂ​​പ ചെ​​ല​​വി​​ട്ട് 2569.59 ഏ​​ക്ക​​റി​​ൽ മൂ​​ന്ന​​ര കി​​ലോ​​മീ​​റ്റ​​ർ നീ​​ള​​വും 45 മീ​​റ്റ​​ർ വീ​​തി​​യു​​മു​​ള്ള റ​​ൺ​​വേ​​യോ​​ടെ നി​​ർ​​മി​​ക്കാ​​ൻ ഉ​​ദ്ദേ​​ശി​​ക്കു​​ന്ന നി​​ർ​​ദി​​ഷ്‌​​ട എ​​രു​​മേ​​ലി വി​​മാ​​ന​​ത്താ​​വ​​ള പ​​ദ്ധ​​തി കേ​​ന്ദ്ര അ​​നു​​മ​​തി​​യി​​ലേ​​ക്ക്.

ഇ​​നി ശേ​​ഷി​​ക്കു​​ന്ന​​ത് നി​​യ​​മ​​പ്ര​​ശ്ന​​മി​​ല്ലാ​​തെ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ൽ നി​​ന്ന് പു​​തി​​യ വി​​ജ്ഞാ​​പ​​ന​​വും തു​​ട​​ർ​​ന്ന് വ്യോ​​മ​​യാ​​ന ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ലി​​ന്‍റെ(​​ഡി​​ജി​​സി​​എ) അം​​ഗീ​​കാ​​ര​​വും. പ​​ദ്ധ​​തി​​സ്ഥ​​ലം അം​​ഗീ​​ക​​രി​​ക്ക​​ൽ (സൈ​​റ്റ് ക്ലി​​യ​​റ​​ൻ​​സ്), പ​​രി​​സ്ഥി​​തി ആ​​ഘാ​​ത​​പ​​ഠ​​ന​​ത്തി​​നു​​ള്ള പ​​രി​​ഗ​​ണ​​നാ​​വ്യ​​വ​​സ്ഥ​​ക​​ൾ എ​​ന്നി​​വ​​യ്ക്ക് നേ​​ര​​ത്തേ കേ​​ന്ദ്രാ​​നു​​മ​​തി ല​​ഭി​​ച്ചി​​രു​​ന്നു.

സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ നേ​​ര​​ത്തെ പു​​റ​​പ്പെ​​ടു​​വി​​ച്ച വി​​ജ്ഞാ​​പ​​നം ഹൈ​​ക്കോ​​ട​​തി​​യി​​ൽ ചെ​​റു​​വ​​ള്ളി എ​​സ്റ്റേ​​റ്റ് അ​​ധി​​കൃ​​ത​​ർ ന​​ൽ​​കി​​യ കേ​​സി​​നെ തു​​ട​​ർ​​ന്ന് റ​​ദ്ദാ​​ക്കേ​​ണ്ടി വ​​ന്നി​​രു​​ന്നു. ഇ​​നി പു​​റ​​പ്പെ​​ടു​​വി​​ക്കു​​ന്ന പു​​തി​​യ വി​​ജ്ഞാ​​പ​​നം കേ​​സി​​ൽ കു​​രു​​ങ്ങി​​യാ​​ൽ പ​​ദ്ധ​​തി വീ​​ണ്ടും ഇ​​ഴ​​യും. അ​​ടി​​സ്ഥാ​​ന​​സൗ​​ക​​ര്യ വി​​ക​​സ​​ന​​പ​​ദ്ധ​​തി​​ക​​ൾ​​ക്ക് കേ​​ന്ദ്രാ​​നു​​മ​​തി ന​​ൽ​​കു​​ന്ന പ്ര​​ധാ​​ന​​മ​​ന്ത്രി ഗ​​തി​​ശ​​ക്തി വ​​കു​​പ്പി​​ന്‍റെ അ​​നു​​മ​​തി​​യാ​​ണ് ക​​ഴി​​ഞ്ഞ ദി​​വ​​സം ല​​ഭി​​ച്ച​​ത്.

ഇ​​നി വ്യോ​​മ​​യാ​​ന ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ലി​​ന്‍റെ അം​​ഗീ​​കാ​​ര​​വും ഒ​​പ്പം സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ പു​​തി​​യ വി​​ജ്ഞാ​​പ​​ന​​വും ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ളും പൂ​​ർ​​ത്തി​​യാ​​വ​​ണം. ശ​​ബ​​രി​​മ​​ല വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​നാ​​യി കേ​​ര​​ള സ്റ്റേ​​റ്റ് ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ ഡെ​​വ​​ല​​പ്‌​​മെ​​ന്‍റ് കോ​​ർ​​പ​​റേ​​ഷ​​ൻ (കെ​​എ​​സ്ഐ​​ഡി​​സി) സ​​മ​​ർ​​പ്പി​​ച്ച പ​​ദ്ധ​​തി ശി​​പാ​​ർ​​ശ പ​​രി​​ഗ​​ണി​​ച്ചാ​​ണ് പി ​​എം ഗ​​തി​​ശ​​ക്തി​​യു​​ടെ ഇ​​പ്പോ​​ഴ​​ത്തെ കേ​​ന്ദ്രാ​​നു​​മ​​തി.
ഭാ​​സ്ക​​രാ​​ചാ​​ര്യ നാ​​ഷ​​ണ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഫോ​​ർ സ്പെ​​യ്‌​​സ് ആ​​പ്ലി​​ക്കേ​​ഷ​​ൻ​​സ് ആ​​ൻ​​ഡ് ജി​​യോ-​​ഇ​​ൻ​​ഫ​​ർ​​മാ​​റ്റി​​ക്സ് (ബി​​സാ​​ഗ്-​​എ​​ൻ) എ​​ന്ന കേ​​ന്ദ്ര​​സ്ഥാ​​പ​​നം പ​​ദ്ധ​​തി​​ക്കു​​ള്ള ജി​​യോ-​​മാ​​പ്പിം​​ഗ് ത​​യാ​​റാ​​ക്കി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.