മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞു
മ​രി​ച്ച​യാ​ളെ  തി​രി​ച്ച​റി​ഞ്ഞു
Tuesday, August 20, 2024 12:54 AM IST
അ​​​ങ്ക​​​മാ​​​ലി: കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി സ്റ്റാ​​​ന്‍​ഡി​​​ലെ വ​​​രാ​​​ന്ത​​​യി​​​ല്‍ അ​​​വ​​​ശ​​​നി​​​ല​​​യി​​​ല്‍ കി​​​ട​​​ന്നു മ​​​രി​​​ച്ച അ​​​ജ്ഞാ​​​ത​​​നെ തി​​​രി​​​ച്ച​​​റി​​​ഞ്ഞു. കോ​​​ഴി​​​ക്കോ​​​ട് പേ​​​രാ​​​മ്പ്ര മു​​​തു​​​കാ​​​ട് ചോ​​​ല​​​യ്ക്ക​​​ല്‍ വീ​​​ട്ടി​​​ല്‍ ക​​​രു​​​ണ​​​ന്‍ (75) ആ​​​ണ് മ​​​രി​​​ച്ച​​​ത്.

ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി 11.45ന് ​​​വ​​​രാ​​​ന്ത​​​യി​​​ല്‍ അ​​​വ​​​ശ​​​നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ ക​​​രു​​​ണ​​​നെ പോ​​​ലീ​​​സ് താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​രി​​​ച്ചു.


പോ​​​ക്ക​​​റ്റി​​​ല്‍​നി​​​ന്നു ല​​​ഭി​​​ച്ച ആ​​​ശു​​​പ​​​ത്രി ചീ​​​ട്ടി​​​ലെ വി​​​ലാ​​​സ​​പ്ര​​​കാ​​​രം ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് ആ​​​ളെ തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത്. മൃ​​​ത​​​ദേ​​​ഹം അ​​​ങ്ക​​​മാ​​​ലി താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​ന്നു പോ​​​സ്റ്റ്മോ​​​ര്‍​ട്ടം ന​​​ട​​​ത്തി​​​യ​​​ശേ​​​ഷം മൃ​​​ത​​​ദേ​​​ഹം ബ​​​ന്ധു​​​ക്ക​​​ള്‍​ക്ക് വി​​​ട്ടു​​​ന​​​ല്‍​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.