മലയാളി നഴ്സ് യുകെയിൽ കുഴഞ്ഞുവീണു മരിച്ചു
മലയാളി നഴ്സ് യുകെയിൽ കുഴഞ്ഞുവീണു മരിച്ചു
Tuesday, August 20, 2024 2:31 AM IST
ചി​ങ്ങ​വ​നം: അ​വ​ധി​ക​ഴി​ഞ്ഞ് നാ​ട്ടി​ൽ​നി​ന്നും യു​കെ​യി​ലെ​ത്തി​യ ന​ഴ്സ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം താ​മ​സ​സ്ഥ​ല​ത്ത് കു​ഴ​ഞ്ഞുവീ​ണു മ​രി​ച്ചു. പ​ന​ച്ചി​ക്കാ​ട് ചോ​ഴി​യ​ക്കാ​ട് വ​ലി​യ​പ​റ​മ്പി​ൽ അ​നി​ൽ ചെ​റി​യാ​ന്‍റെ (റോ​ണി) ഭാ​ര്യ സോ​ണി​യ സാ​റാ ഐ​പ്പാ (39)ണു ​മ​രി​ച്ച​ത്. റെ​ഡ്ഡി​ച്ച് വേ​സ്റ്റ​ർ ആ​ശു​പ​ത്രി​യി​ലെ സ്റ്റാ​ഫ് ന​ഴ്സാ​യി​രു​ന്നു.

നാ​ട്ടി​ൽ​നി​ന്നും ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30ന് ​യു​കെ​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് എ​ത്തി​യ സോ​ണി​യ ഡൂ​ട്ടി​ക്ക് പോ​കു​വാ​നാ​യി കു​ളി​ക്കു​ന്ന​തി​ന് ബാ​ത്ത് റൂ​മി​ലേ​ക്ക് പോ​കു​മ്പോ​ൾ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആം​ബു​ല​ൻ​സ് എ​ത്തി പ്രാ​ഥ​മി​ക ചി​കി​ത്സ ന​ട​ത്തി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.


ര​ണ്ടു വ​ർ​ഷം മുമ്പാ​ണ് സോ​ണി​യ യു ​കെ​യി​ൽ ന​ഴ്സാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് അ​നി​ലും മ​ക്ക​ളും യു ​കെ​യി​ലെ​ത്തി. 17 ദി​വ​സ​ങ്ങ​ൾ​ക്ക് മു മ്പാണ് ഇ​വ​ർ കു​ടും​ബ​സ​മേ​തം അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ​ത്. നേ​രത്തേ യു​കെ​യി​ൽ താ​മ​സ​സ്ഥ​ല​ത്ത് ഉ​ണ്ടാ​യ വീ​ഴ്ച​യി​ൽ സോ​ണി​യ​യു​ടെ കാ​ലി​നു പ​രി​ക്കേ​റ്റി​രു​ന്നു.

നാ​ട്ടി​ലെ​ത്തി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ശസ്ത്രക്രിയയ്ക്ക്‌ വി​ധേ​യ​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് യു​കെ​യി​ലേ​ക്ക് യാ​ത്ര തി​രി​ച്ച​ത്. മ​ക്ക​ൾ: ലി​യ അ​നി​ൽ, ലൂ​യി​സ് അ​നി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.