സീറോമലബാര്‍ സഭ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലിക്കായി പാലാ ഒരുങ്ങി
സീറോമലബാര്‍ സഭ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍  അസംബ്ലിക്കായി പാലാ ഒരുങ്ങി
Monday, August 19, 2024 4:25 AM IST
സ്വ​ന്തം ലേ​ഖ​ക​ന്‍
പാ​ലാ: സീ​റോ​മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍ക്കി​എ​പ്പി​സ്‌​കോ​പ്പ​ല്‍ അ​സം​ബ്ലി​യു​ടെ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​യ​താ​യി അ​സം​ബ്ലി ക​മ്മി​റ്റി ക​ണ്‍വീ​ന​ര്‍ മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​നും പാ​ലാ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടും അ​റി​യി​ച്ചു. 22ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​രം​ഭി​ച്ച് 25ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​ന് സ​മാ​പി​ക്കു​ന്ന അ​സം​ബ്ലി​യു​ടെ പ്ര​ധാ​ന​വേ​ദി അ​ല്‍ഫോ​ന്‍സി​യ​ന്‍ പാ​സ്റ്റ​റ​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടും സെന്‍റ് തോ​മ​സ് കോ​ള​ജ് കാ​മ്പ​സു​മാ​ണ്.

80 വ​യ​സി​ല്‍ താ​ഴെ​യു​ള്ള 50 ബി​ഷ​പ്പു​മാ​രും 34 മു​ഖ്യ​വി​കാ​രി ജ​ന​റാ​ള്‍മാ​രും 74 വൈ​ദി​ക​പ്ര​തി​നി​ധി​ക​ളും 146 അ​ല്മാ​യ​രും 37 സ​മ​ര്‍പ്പി​ത സ​ഹോ​ദ​രി​മാ​രും ഏ​ഴു ബ്ര​ദേ​ഴ്‌​സു​മ​ട​ക്കം പ്രാ​തി​നി​ധ്യ​സ്വ​ഭാ​വ​ത്തോ​ടെ 348 അം​ഗ​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കും.

22ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് അ​സം​ബ്ലി അം​ഗ​ങ്ങ​ള്‍ എ​ത്തി​ച്ചേ​രും. ആ​രാ​ധ​ന, ജ​പ​മാ​ല എ​ന്നി​വ​യോ​ടെ​യാ​ണ് കാ​ര്യ​പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. തു​ട​ര്‍ന്ന് ആ​ഘോ​ഷ​മാ​യ റം​ശാ, അ​സം​ബ്ലി ആ​ന്തം.അ​സം​ബ്ലി​യു​ടെ ക്ര​മം സം​ബ​ന്ധി​ച്ച് ക​മ്മി​റ്റി സെ​ക്ര​ട്ട​റി റ​വ.​ഡോ. ജോ​ജി ക​ല്ലി​ങ്ക​ലും മു​ന്‍ അ​സം​ബ്ലി​യു​ടെ റി​പ്പോ​ര്‍ട്ടിം​ഗ് സി​ന​ഡ് സെ​ക്ര​ട്ട​റി ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി​യും ഗ്രൂ​പ്പ്ച​ര്‍ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ്അ​സം​ബ്ലി ക​ണ്‍വീ​ന​ര്‍ മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​നും നി​ര്‍ദേശ​ങ്ങ​ള്‍ ന​ല്‍കും. മേ​ജ​ര്‍ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

23ന് ​രാ​വി​ലെ സീ​റോ​മ​ല​ബാ​ര്‍ സ​ഭാ മേ​ജ​ര്‍ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ലി​ന്‍റെ കാ​ര്‍മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍ബാ​ന. ഒ​മ്പ​തി​ന് ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം. മേ​ജ​ര്‍ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഇ​ന്ത്യ​യു​ടെ അ​പ്പസ്‌​തോ​ലി​ക് നൂണ്‍ഷ്യോ ആ​ര്‍ച്ച്ബി​ഷ​പ് ലെയോ​പോ​ള്‍ദോ ജി​റേല്ലി ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കും. ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യി​ലെ വി​ശ്വാ​സ​പ​രി​ശീ​ല​ന ന​വീ​ക​ര​ണം എ​ന്ന വി​ഷ​യ​ത്തി​ല്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ചാ​ല​ക്ക​ല്‍, ഫാ. ​തോ​മ​സ് മേ​ല്‍വെ​ട്ട​ത്ത്, ഡോ. ​പി.​സി അ​നി​യ​ന്‍കു​ഞ്ഞ്, ഫാ. ​മാ​ത്യു വാ​ഴ​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​ബ​ന്ധാ​വ​ത​ര​ണം ന​ട​ത്തും.

സീ​റോ​മ​ല​ബാ​ര്‍സ​ഭ​യു​ടെ മു​ന്‍ മേ​ജ​ര്‍ ആ​ര്‍ച്ച്ബി​ഷ​പ് ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി​ക്കു​ള്ള ആ​ദ​ര​വ് സ​മ​ര്‍പ്പി​ക്കും. മേ​ജ​ര്‍ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ ആ​ശം​സ​ക​ള​ര്‍പ്പി​ക്കും.

സു​വി​ശേ​ഷ​പ്ര​ഘോ​ഷ​ണ​ത്തി​ല്‍ അല്മായ​രു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം എ​ന്ന വി​ഷ​യ​ത്തി​ല്‍ പ്ര​ഫ.​കെ.​എം. ഫ്രാ​ന്‍സി​സ്, റ​വ.​ഡോ. സി​ബി​ച്ച​ന്‍ ഒ​റ്റ​പ്പു​ര​യ്ക്ക​ല്‍, ഫാ. ​ജോ​മോ​ന്‍ അ​യ്യ​ങ്ക​നാ​ല്‍ എം​എ​സ്ടി, ഡോ.​കൊ​ച്ചു​റാ​ണി ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​ബ​ന്ധാ​വ​ത​ര​ണം ന​ട​ത്തും.

24ന് ​സീ​റോ​മ​ല​ബാ​ര്‍ സ​മൂ​ഹ​ത്തി​ന്‍റെ ശ​ക്തീ​ക​ര​ണം എ​ന്ന​വി​ഷ​യ​ത്തി​ല്‍ സി​സ്റ്റ​ര്‍ അ​ഡ്വ. ജോ​സി​യ എ​സ്ഡി, ഫാ. ​ടോം ഓ​ലി​ക്ക​രോ​ട്ട്, ഡോ. ​എ​ഫ്. മേ​രി റെ​ജീ​ന, ഡോ. ​ചാ​ക്കോ കാളം​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​ബ​ന്ധാ​വ​ത​ര​ണം ന​ട​ത്തും. 6.30ന് ​അ​സം​ബ്ലി​യു​ടെ അ​ന്തി​മ​പ്ര​സ്താ​വ​ന പു​റ​പ്പെ​ടു​വി​ക്കും.

25ന് ​രാ​വി​ലെ ഒ​മ്പ​തി​ന് സ​മാ​പ​ന സ​മ്മേ​ള​നം. സീ​റോ​മ​ല​ങ്ക​ര സ​ഭാ മേ​ജ​ര്‍ ആ​ര്‍ച്ച് ബി​ഷ​പ് ക​ര്‍ദി​നാ​ള്‍ ബ​സേ​ലി​യോ​സ് മാ​ര്‍ ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. എം​പി​മാ​ര്‍, എം​എ​ല്‍എ​മാ​ര്‍ തുടങ്ങിയവരും പ​ങ്കെ​ടു​ക്കും. 10.50ന് ​മേ​ജ​ര്‍ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ലി​ന്‍റെ കാ​ര്‍മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍ബാ​ന.

മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്‌​സ് സി​റി​യ​ന്‍ സ​ഭാ ത​ല​വന്‍ മാ​ര്‍ത്തോ​മ്മാ മാ​ത്യൂ​സ് ത്രി​ദീ​യ​ന്‍, സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ആ​ന്‍ഡ്രൂ​സ് താ​ഴ​ത്ത്, കെ​ആ​ര്‍എ​ല്‍സി​ബി​സി പ്ര​സി​ഡ​ന്‍റും കോ​ഴി​ക്കോ​ട് ബി​ഷ​പ്പു​മാ​യ ഡോ. ​വ​ര്‍ഗീ​സ് ച​ക്കാ​ല​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ വി​വി​ധ ദി​വ​സ​ങ്ങ​ളി​ല്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

മേ​ജ​ര്‍ ആ​ര്‍ക്കി​എ​പ്പി​സ്‌​കോ​പ്പ​ല്‍ അ​സം​ബ്ലി ക​മ്മ​ിറ്റി ക​ണ്‍വീ​ന​ര്‍ ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍, പാ​ലാ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്, അ​സം​ബ്ലി ക​മ്മി​റ്റി കോ-ഓ​ര്‍ഡി​നേ​റ്റ​റും പാ​ലാ രൂ​പ​ത മു​ഖ്യ വി​കാ​രി ജ​ന​റാ​ളു​മാ​യ മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍, അ​സം​ബ്ലി ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഫാ. ​ജോ​ജി ക​ല്ലി​ങ്കല്‍, പാ​ലാ രൂപ​ത മീ​ഡി​യ ക​മ്മീ​ഷ​ന്‍ ക​ണ്‍വീ​ന​ര്‍ ആ​ന്‍ഡ് കോ​-ഓര്‍ഡി​നേ​റ്റ​ര്‍ ഫാ. ​ജ​യിം​സ് പ​ന​ച്ചി​ക്ക​ല്‍ക​രോ​ട്ട്, മാ​ധ്യ​മ ക​മ്മീ​ഷ​ന്‍ പി​ആ​ര്‍ഒ ആ​ന്‍ഡ് സെ​ക്ര​ട്ട​റി ഫാ.​ആ​ന്‍റണി വ​ട​ക്കേ​ക്ക​ര വി​സി, പാ​ലാ രൂ​പ​ത ചാ​ന്‍സ​ല​ര്‍ റ​വ.​ഡോ. ജോ​സ​ഫ് കു​റ്റി​യാ​ങ്ക​ല്‍, രൂ​പ​ത പ്രൊ​ക്യു​റേ​റ്റ​ര്‍ റ​വ.​ഡോ. ജോ​സ​ഫ് മു​ത്ത​നാ​ട്ട്, അ​ല്‍ഫോ​ന്‍സി​യ​ന്‍ പാ​സ്റ്റ​റ​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ് ത​റ​പ്പേ​ല്‍, ക​മ്മി​റ്റി മെം​ബ​ര്‍ സി​ജു സെ​ബാ​സ്റ്റ്യ​ന്‍ കൈ​മ​നാ​ല്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.