ആഗോള ആയുർവേദ ഉച്ചകോടി 29 മുതൽ
Tuesday, August 20, 2024 12:54 AM IST
തിരുവനന്തപുരം: ആറാമത് ആഗോള ആയുർവേദ ഉച്ചകോടിക്കും 11-ാമത്തെ കേരള ഹെൽത്ത് ടൂറിസം പതിപ്പിനും 29 ന് എറണാകുളം അങ്കമാലി അഡല്ക്സ് ഇന്റർനാഷണൽ കണ്വൻഷൻ സെന്ററിൽ തുടക്കമാകും. രണ്ടു ദിവസം ഉച്ചകോടി നീണ്ടുനിൽക്കും.