അഴിമതി: ഏറ്റുമാനൂർ നഗരസഭാ സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു
അഴിമതി: ഏറ്റുമാനൂർ നഗരസഭാ സെക്രട്ടറിയെ  സസ്പെൻഡ് ചെയ്തു
Tuesday, August 20, 2024 12:54 AM IST
ഏ​റ്റു​മാ​നൂ​ർ: ഏ​റ്റു​മാ​നൂ​ർ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എം. ​സു​ഗ​ത​കു​മാ​റി​നെ സ​ർ​വീ​സി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു. കോ​ട്ട​യ്ക്ക​ൽ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെ ന​ഗ​ര​സ​ഭാ ഭൂ​മി​യി​ൽ റോ​ഡ് നി​ർ​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ക്ര​മ​ക്കേ​ടി​ലാ​ണ് ന​ട​പ​ടി.

വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യു​ടെ സ​സ്പെ​ൻ​ഷ​ൻ ഉ​ത്ത​ര​വ്. 2020 - 21 വ​ർ​ഷ​ത്തി​ൽ വി​ജി​ല​ൻ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.


കോ​ട്ട​യ്ക്ക​ൽ ന​ഗ​ര​സ​ഭ​യി​ൽ കോ​ട്ടു​കു​ള​ത്ത് ഭ​വ​ന​ര​ഹി​ത​ർ​ക്കാ​യി ന​ഗ​ര​സ​ഭ വീ​ട് നി​ർ​മി​ക്കാ​ൻ നീ​ക്കി​വ​ച്ച 74 സെ​ന്‍റ് സ്ഥ​ല​ത്തി​ന്‍റെ ഭാ​ഗം സ​മീ​പ​ത്തു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്കു വേ​ണ്ടി റോ​ഡ് നി​ർ​മി​ച്ചു ന​ൽ​കാ​ൻ ഉ​പ​യോ​ഗി​ച്ച​താ​യി സെ​ക്ര​ട്ട​റി​ക്കെ​തി​രെ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ഈ ​പ​രാ​തി​യി​ൽ വി​ജി​ല​ൻ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.