ആ​തു​ര​സേ​വ​ക​രെ​ന്ന​ത് അ​ഭി​മാ​നാ​ർ​ഹ​മാ​യ ബ​ഹു​മ​തി: ആരിഫ് മുഹമ്മദ് ഖാൻ
ആ​തു​ര​സേ​വ​ക​രെ​ന്ന​ത് അ​ഭി​മാ​നാ​ർ​ഹ​മാ​യ  ബ​ഹു​മ​തി: ആരിഫ് മുഹമ്മദ് ഖാൻ
Monday, August 19, 2024 3:06 AM IST
തൃ​​​ശൂ​​​ർ: ആ​​​തു​​​ര​​​സേ​​​വ​​​ക​​​രെ​​​ന്ന​​​ത് അ​​​ഭി​​​മാ​​​ന​​​ത്തോ​​​ടെ ഉ​​​ൾ​​​ക്കൊ​​​ള്ളേ​​​ണ്ട ബ​​​ഹു​​​മ​​​തി​​​യാ​​​ണെ​​​ന്നു ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ. കേ​​​ര​​​ള ആ​​​രോ​​​ഗ്യ ശാ​​​സ്ത്ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ 19-ാമ​​​ത് ബി​​​രു​​​ദ​​​ദാ​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ഗ​​​വ​​​ർ​​​ണ​​​ർ.

ബു​​​ദ്ധി​​​പ​​​ര​​​വും ധാ​​​ർ​​​മി​​​ക​​​വു​​​മാ​​​യ നീ​​​തി​​​നി​​​ർ​​​വ​​​ഹ​​​ണം എ​​​ന്ന​​​തി​​​ൽ വേ​​​രൂ​​​ന്നി​​​യാ​​​ക​​​ണം ആ​​​തു​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സം. ആ​​​തു​​​ര​​​വി​​​ദ്യാ​​​സ​​​ന്പ​​​ന്ന​​​ർ അ​​​തി​​​ന്‍റെ കു​​​ലീ​​​ന​​​ത്വം ഉ​​​ൾ​​​ക്കൊ​​​ണ്ടു​​​കൊ​​​ണ്ട് അ​​​ർ​​​പ്പ​​​ണ മ​​​നോ​​​ഭാ​​​വ​​​ത്തോ​​​ടെ സേ​​​വ​​​നം പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. ഒ​​​രു മെ​​​ഡി​​​ക്ക​​​ൽ ഹെ​​​ൽ​​​ത്ത് കെ​​​യ​​​ർ പ്ര​​​ഫ​​​ഷ​​​ണ​​​ലെ​​​ന്ന​​​ത് എ​​​ക്കാ​​​ല​​​ത്തും ബ​​​ഹു​​​മ​​​തി​​​യും അ​​​ഭി​​​മാ​​​ന​​​വു​​​മാ​​​യി ക​​​രു​​​തി മു​​​ന്നോ​​​ട്ടു​​​പോ​​​ക​​​ണ​​​മെ​​​ന്നും ഗ​​​വ​​​ർ​​​ണ​​​ർ പ​​​റ​​​ഞ്ഞു.

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​യ്​​​ക്കു കീ​​​ഴി​​​ലു​​​ള്ള കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ​​​ഠ​​​നം പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച 11,166 പേ​​​ർ​​​ക്കാ​​​ണ് ബി​​​രു​​​ദ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ന​​​ൽ​​​കി​​​യ​​​ത്. വേ​​​ദി​​​യി​​​ൽ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നാം റാ​​​ങ്ക് നേ​​​ടി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ മെ​​​മ​​​ന്‍റോ​​​യും കാ​​​ഷ് അ​​​വാ​​​ർ​​​ഡും ന​​​ൽ​​​കി ആ​​​ദ​​​രി​​​ച്ചു. തൃ​​​ശൂ​​​ർ ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി രോ​​​ഹി​​​ത് രാ​​​ജീ​​​വ് സ​​​ക്ക​​​റി​​​യ, തി​​​രു​​​വ​​​ല്ല പു​​​ഷ്പ​​​ഗി​​​രി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സ് ആ​​​ൻ​​​ഡ് റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​റി​​​ലെ വി​​​ദ്യാ​​​ർ​​​ഥി എ​​​സ്. ഐ​​​ശ്വ​​​ര്യ എ​​​ന്നി​​​വ​​​ർ​​​ക്ക് ഈ ​​​വ​​​ർ​​​ഷ​​​ത്തെ ഡോ​​​ക്‌ടർ ജ​​​യ​​​റാം പ​​​ണി​​​ക്ക​​​ർ എ​​​ൻ​​​ഡോ​​​വ്മെ​​​ന്‍റ് അ​​​വാ​​​ർ​​​ഡ് ന​​​ൽ​​​കി ആ​​​ദ​​​രി​​​ച്ചു.


ബി​​​രു​​​ദ​​​ദാ​​​ന​​​ച്ച​​​ച​​​ട​​​ങ്ങി​​​ന്‍റെ വേ​​​ദി​​​യി​​​ൽ ‘സ്കി​​​ൽ​​​സ് ട്രെ​​​യ്നിം​​​ഗ് മാ​​​നു​​​വ​​​ൽ ഫോ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ്’ എ​​​ന്ന പു​​​സ്ത​​​കം ഗ​​​വ​​​ർ​​​ണ​​​ർ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ​​​ക്ക് ന​​​ൽ​​​കി പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് അ​​​ലു​​​ം​​നി അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന ബി​​​രു​​​ദദാ​​​ന ച​​​ട​​​ങ്ങി​​​ൽ ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ പ്ര​​​ഫ. ഡോ. ​​​മോ​​​ഹ​​​ന​​​ൻ കു​​​ന്നു​​​മ്മ​​​ൽ, പ്രോ-​​​വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ സി.​​​പി. വി​​​ജ​​​യ​​​ൻ, ര​​​ജി​​​സ്ട്രാ​​​ർ ഡോ. ​​​എ​​​സ്. ഗോ​​​പ​​​കു​​​മാ​​​ർ, പ​​​രീ​​​ക്ഷാ ക​​​ണ്‍​ട്രോ​​​ള​​​ർ ഡോ. ​​​എ​​​സ്. അ​​​നി​​​ൽ​​​കു​​​മാ​​​ർ, വി​​​വി​​​ധ ഫാ​​​ക്ക​​​ൽ​​​റ്റി ഡീ​​​ൻ​​​മാ​​​ർ, സെ​​​ന​​​റ്റ് അം​​​ഗ​​​ങ്ങ​​​ൾ, കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​ർ, ജി​​​സി, എ​​​സി അം​​​ഗ​​​ങ്ങ​​​ൾ, സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ജീ​​​വ​​​ന​​​ക്കാ​​​ർ, വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.