42 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണ​ക്ക​വ​ർ​ച്ച: ഒ​രാ​ൾ​കൂ​ടി പി​ടി​യി​ൽ
42 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണ​ക്ക​വ​ർ​ച്ച: ഒ​രാ​ൾ​കൂ​ടി പി​ടി​യി​ൽ
Monday, August 19, 2024 4:47 AM IST
തൃ​​​ശൂ​​​ർ: ലോ​​​ഡ്ജി​​​ൽ​​​വ​​​ച്ച് ര​​​ണ്ടു ​പേ​​​രെ ആ​​​ക്ര​​​മി​​​ച്ചു 42 ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം​ രൂ​​​പ​​​യു​​​ടെ വാ​​​ക്സ് ഗോ​​​ൾ​​​ഡും പ​​​ണ​​​വും ക​​​വ​​​ർ​​​ന്ന കേ​​​സി​​​ൽ ഒ​​​രാ​​​ൾ​​​കൂ​​​ടി അ​​​റ​​​സ്റ്റി​​​ൽ. പ​​​ര​​​പ്പ​​​ന​​​ങ്ങാ​​​ടി ചാ​​​പ്പ​​​ടി ബീ​​​ച്ച് സ്വ​​​ദേ​​​ശി​​​യാ​​​യ കൃ​​​ഷ്ണ​​​പ​​​റ​​​ന്പി​​​ൽ വീ​​​ട്ടി​​​ൽ ഇ​​​ഖ്ബാ​​​ലി​​​നെ(35)​​​യാ​​​ണ് ഈ​​​സ്റ്റ് പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

കേ​​​സി​​​ലെ അ​​​ഞ്ചു പ്ര​​​തി​​​ക​​​ൾ നേ​​​ര​​​ത്തേ അ​​​റ​​​സ്റ്റി​​​ലാ​​​യി. മ​​​ല​​​പ്പു​​​റം, പ​​​ര​​​പ്പ​​​ന​​​ങ്ങാ​​​ടി, എ​​​ന്നീ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലാ​​​യി അ​​​ഞ്ചു കേ​​​സു​​​ക​​​ളി​​​ൽ പ്ര​​​തി​​​യാ​​​ണ് ഇ​​​ഖ്ബാ​​​ൽ. ക​​​ത്തി​​​കൊ​​​ണ്ട് കു​​​ത്തി​​​യും ആ​​​ക്ര​​​മി​​​ച്ചും പ​​​രി​​​ക്കേ​​​ൽ​​​പി​​​ച്ച് ആ​​​ലു​​​വ സ്വ​​​ദേ​​​ശി​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​ണു പ്ര​​​തി​​​ക​​​ൾ ഗോ​​​ൾ​​​ഡ് വാ​​​ക്സും പ​​​ണ​​​വും ക​​​വ​​​ർ​​​ന്ന​​​ത്.


തൃ​​​ശൂ​​​ർ എ​​​സി​​​പി സ​​​ലീ​​​ഷ് ശ​​​ങ്ക​​​ര​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഈ​​​സ്റ്റ് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ എം.​​​ജെ. ജെ​​​ജോ, സ്പെ​​​ഷ​​​ൽ ഇ​​​ൻ​​​വെ​​​സ്റ്റി​​​ഗേ​​​ഷ​​​ൻ ടീ​​​മി​​​ലെ അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​സ്ഐ മ​​​ഹേ​​​ഷ്കു​​​മാ​​​ർ, സീ​​​നി​​​യ​​​ർ സി​​​പി​​​ഒ സൂ​​​ര​​​ജ്, സി​​​പി​​​ഒ​​​മാ​​​രാ​​​യ ഹ​​​രീ​​​ഷ്, ദീ​​​പ​​​ക്, അ​​​ജ്മ​​​ൽ എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നാ​​​ണു പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.