സാ​ഹോ​ദ​ര്യ​ത്തി​ലും കൂ​ട്ടാ​യ്മ​യി​ലും മു​ന്നേ​റ​ണം: മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍
സാ​ഹോ​ദ​ര്യ​ത്തി​ലും കൂ​ട്ടാ​യ്മ​യി​ലും  മു​ന്നേ​റ​ണം: മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍
Tuesday, August 20, 2024 2:31 AM IST
കൊ​​​ച്ചി: സാ​​​ഹോ​​​ദ​​​ര്യ​​​ത്തി​​​ലും കൂ​​​ട്ടാ​​​യ്മ​​​യി​​​ലു​​​മാ​​​ണ് സ​​​ഭ മു​​​ന്നേ​​​റേ​​​ണ്ട​​​തെ​​​ന്ന് മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ റാ​​​ഫേ​​​ല്‍ ത​​​ട്ടി​​​ല്‍.​ സീ​​​റോ​​​മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ 32ാമ​​​ത് സി​​​ന​​​ഡി​​​ന്‍റെ മൂ​​​ന്നാം സ​​​മ്മേ​​​ള​​​നം സ​​​ഭാ​​കാ​​​ര്യാ​​​ല​​​യ​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ്.

വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ലെ ചൂ​​​ര​​​ല്‍​മ​​​ല, മു​​​ണ്ട​​​ക്കൈ, മേ​​​പ്പാ​​​ടി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ വി​​​ല​​​ങ്ങാ​​​ടും ഉ​​​ണ്ടാ​​​യ പേ​​​മാ​​​രി​​​യി​​​ലും ഉ​​​രു​​​ള്‍​പൊ​​​ട്ട​​​ലി​​​ലും ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള സ​​​ത്വ​​​ര​​​സ​​​ഹാ​​​യ​​​ത്തി​​​നും പു​​​ന​​​ര​​​ധി​​​വാ​​​സ​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കും സീ​​​റോ​​​മ​​​ല​​​ബാ​​​ര്‍ സ​​​ഭ കൂ​​​ടെ​​​യു​​​ണ്ട്.

പ​​​രി​​​ക്കേ​​​റ്റ​​​വ​​​രു​​​ടെ​​​യും പ്രി​​​യ​​​പ്പെ​​​ട്ട​​​വ​​​രെ ന​​​ഷ്‌​​ട​​​മാ​​​യ​​​വ​​​രു​​​ടെ​​​യും വേ​​​ദ​​​ന​​​യി​​​ല്‍ പ​​​ങ്കു​​​ചേ​​​രു​​​ക​​​യും അ​​​വ​​​ര്‍​ക്കാ​​​യി പ്രാ​​​ര്‍​ഥി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു​​​വെ​​​ന്നും മാ​​​ര്‍ ത​​​ട്ടി​​​ല്‍ പ​​​റ​​​ഞ്ഞു. സ​​​മാ​​​ന​​​ത​​​ക​​​ളി​​​ല്ലാ​​​ത്ത പ്ര​​​കൃ​​​തി​​​ദു​​​ര​​​ന്ത​​​ത്തി​​​ല്‍ മ​​​രി​​​ച്ച​​​വ​​​ര്‍​ക്ക് ആ​​​ദ​​​രാ​​​ഞ്ജ​​​ലി​​​ക​​​ള്‍ അ​​​ര്‍​പ്പി​​​ച്ച് സി​​​ന​​​ഡ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ആ​​​രം​​​ഭ​​​ത്തി​​​ല്‍ ബി​​​ഷ​​​പ്പു​​​മാ​​​ര്‍ മൗ​​​ന​​​പ്രാ​​​ര്‍​ഥ​​​ന ന​​​ട​​​ത്തി.

പാ​​​ലാ രൂ​​​പ​​​ത ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കു​​​ന്ന സീ​​​റോ​​​മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ അ​​​ഞ്ചാ​​​മ​​​ത് മേ​​​ജ​​​ര്‍ ആ​​​ര്‍​ക്കി​​​എ​​​പ്പി​​​സ്‌​​​കോ​​​പ്പ​​​ല്‍ അ​​​സം​​​ബ്ലി​​​യു​​​ടെ ഒ​​​രു​​​ക്ക​​​ങ്ങ​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​യ​​​താ​​​യി മാ​​​ര്‍ റാ​​​ഫേ​​​ല്‍ ത​​​ട്ടി​​​ല്‍ അ​​​റി​​​യി​​​ച്ചു. 22ന് ​​​വൈ​​​കു​​​ന്നേ​​​രം ആ​​​രം​​​ഭി​​​ച്ച് 25ന് ​​​ഉ​​​ച്ച​​​യോ​​​ടെ സ​​​മാ​​​പി​​​ക്കു​​​ന്ന അ​​​സം​​​ബ്ലി പാ​​​ലാ​​​യി​​​ലെ അ​​​ല്‍​ഫോ​​​ന്‍​സി​​​യ​​​ന്‍ പാ​​​സ്റ്റ​​​റ​​​ല്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ലാ​​​ണു ന​​​ട​​​ക്കു​​ന്ന​​ത്.


അ​​​സം​​​ബ്ലി​​​യു​​​ടെ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ ന​​​ട​​​ത്തി​​​പ്പി​​​നാ​​​യി എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും പ്രാ​​​ര്‍​ഥ​​​ന​​​യും സ​​​ഹ​​​ക​​​ര​​​ണ​​​വും മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്​​​ബി​​​ഷ​​​പ് അ​​​ഭ്യ​​​ര്‍​ഥി​​​ച്ചു.

കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ് പു​​​ളി​​​ക്ക​​​ല്‍ ന​​​യി​​​ച്ച ധ്യാ​​​ന​​​ചി​​​ന്ത​​​ക​​​ളോ​​​ടെ​​​യാ​​​ണു സി​​​ന​​​ഡ് ആ​​​രം​​​ഭി​​​ച്ച​​​ത്. തു​​​ട​​​ര്‍​ന്ന് മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ റാ​​​ഫേ​​​ല്‍ ത​​​ട്ടി​​​ലി​​​നൊ​​​പ്പം മെ​​​ത്രാ​​​ന്മാ​​​ര്‍ വി​​​ശു​​​ദ്ധ കു​​​ര്‍​ബാ​​​ന​​​യ​​​ര്‍​പ്പി​​​ച്ചു.

മെ​​ത്രാ​​ഭി​​ഷേ​​ക ര​​​ജ​​​ത​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന ബി​​​ഷ​​​പ് മാ​​​ര്‍ ലോ​​​റ​​​ന്‍​സ് മു​​​ക്കു​​​ഴി​​​യു​​​ടെ സേ​​​വ​​​ന​​​ങ്ങ​​​ള്‍​ക്ക് മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ന​​​ന്ദി പ​​​റ​​​ഞ്ഞു. ജൂ​​​ബി​​​ലി നി​​​റ​​​വി​​​ലാ​​​യി​​​രി​​​ക്കു​​​ന്ന ബെ​​​ല്‍​ത്ത​​​ങ്ങാ​​​ടി രൂ​​​പ​​​ത​​​യ്ക്കും മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ആ​​​ശം​​​സ​​​ക​​​ള്‍ അ​​​റി​​​യി​​​ച്ചു.

സ​​​ഭ​​​യു​​​ടെ മേ​​​ജ​​​ര്‍ സെ​​​മി​​​നാ​​​രി​​​ക​​​ളു​​​ടെ റെ​​​ക്ട​​​ര്‍​മാ​​​രു​​​മാ​​​യും വി​​​വി​​​ധ ക​​​മ്മീ​​​ഷ​​​നു​​​ക​​​ളു​​​ടെ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രു​​​മാ​​​യും മെ​​​ത്രാ​​​ന്മാ​​​ര്‍ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും.

സ​​​ഭ​​​യെ​​​യും സ​​​മൂ​​​ഹ​​​ത്തെ​​​യും ബാ​​​ധി​​​ക്കു​​​ന്ന വി​​​വി​​​ധ​​​ങ്ങ​​​ളാ​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് സി​​​ന​​​ഡ് ച​​​ര്‍​ച്ച​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ചു. 31ന് ​​​സി​​​ന​​​ഡ്​​​സ​​​മ്മേ​​​ള​​​നം സ​​​മാ​​​പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.