വി​ശു​ദ്ധ എ​വു​പ്രാ​സ്യ​മ്മ​യു​ടെ തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും
വി​ശു​ദ്ധ എ​വു​പ്രാ​സ്യ​മ്മ​യു​ടെ  തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും
Monday, August 19, 2024 4:47 AM IST
ഒ​​​ല്ലൂ​​​ർ: വി​​​ശു​​​ദ്ധ എ​​​വു​​​പ്രാ​​​സ്യ​​​മ്മ​​​യു​​​ടെ അ​​​തി​​​രൂ​​​പ​​​ത തീ​​​ര്‌​​​ഥ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ തി​​​രു​​​നാ​​​ൾ 29ന് ​​​ആ​​​ഘോ​​​ഷി​​​ക്കും. നാ​​​ളെ വൈ​​​കുന്നേരം 6.30ന് ​​​തീ​​​ര്‍​ഥ​​​കേ​​​ന്ദ്രം റെ​​​ക്ട​​​ര്‍ ഫാ. ​​​റാ​​​ഫേ​​​ല്‍ വ​​​ട​​​ക്ക​​​ന്‍ തി​​​രു​​​നാ​​​ൾ കൊ​​​ടി​​​യേ​​​റ്റം നി​​​ർ​​​വ​​​ഹി​​​ക്കും. തി​​​രു​​​നാ​​​ള്‍​ദി​​​നം വ​​​രെ​​​യു​​​ള്ള എ​​​ല്ലാ​​​ദി​​​വ​​​സ​​​വും രാ​​​വി​​​ലെ 11നും ​​​വൈ​​​കു​​ന്നേ​​രം അ​​​ഞ്ചി​​​നും കു​​​ര്‍​ബാ​​​ന, ല​​​ദീ​​​ഞ്ഞ്, തി​​​രു​​​ശേ​​​ഷി​​​പ്പ് വ​​​ണ​​​ക്കം എ​​​ന്നി​​​വ ന​​​ട​​​ക്കും.

27ന് ​​​രാ​​​വി​​​ലെ ഒ​​​മ്പ​​​തി​​​ന് കേ​​​ന്ദ്ര​​​മ​​​ന്ത്രി സു​​​രേ​​​ഷ് ഗോ​​​പി വി​​​ശു​​​ദ്ധ എ​​​വു​​​പ്രാ​​​സ്യ​​​മ്മ​​​യു​​​ടെ ക​​​ബ​​​റി​​​ടം സ​​​ന്ദ​​​ര്‍​ശി​​​ക്കും. വൈ​​​കു​​ന്നേ​​രം അ​​​ഞ്ചി​​​നു​​​ള്ള ദി​​​വ്യ​​​ബ​​​ലി​​​ക്കു ശേ​​​ഷം ദീ​​​പാ​​​ല​​​ങ്കാ​​​ര സ്വി​​​ച്ച് ഓ​​​ണ്‍ ക​​​ര്‍​മം മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ന്‍ നി​​​ര്‍​വ​​​ഹി​​​ക്കും. 28ന് ​​​വൈകുന്നേരം അ​​​ഞ്ചി​​​ന് ദി​​​വ്യ​​​ബ​​​ലി, കൂ​​​ടു​​​തു​​​റ​​​ക്ക​​​ൽ ശു​​​ശ്രൂ​​​ഷ എ​​​ന്നി​​​വ ന​​​ട​​​ക്കും. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ൺ. ജോ​​​സ് മാ​​​ളി​​​യേ​​​ക്ക​​​ൽ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും.

29ന് ​​​തി​​​രു​​​നാ​​​ള്‍ ദി​​​ന​​​ത്തി​​​ല്‍ രാ​​​വി​​​ലെ 7.15 ന് ​​​ദി​​​വ്യ​​​ബ​​​ലി​​​ക്കു ശേ​​​ഷം നേ​​​ര്‍​ച്ച​​​ഭ​​​ക്ഷ​​​ണം ആ​​​ശീ​​​ര്‍​വാ​​​ദം ന​​​ട​​​ക്കും. രാ​​​വി​​​ലെ 10ന് ​​​ന​​​ട​​​ക്കു​​​ന്ന ആ​​​ഘോ​​​ഷ​​​മാ​​​യ തി​​​രു​​​നാ​​​ള്‍ ദി​​​വ്യ​​​ബ​​​ലി​​​ക്ക് തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. ജോ​​​സ് വ​​​ല്ലൂ​​​രാ​​​ന്‍ മു​​​ഖ്യ​​​കാ​​​ര്‍​മി​​​ക​​​ത്വം വ​​​ഹി​​​ക്കും. തു​​​ട​​​ർ​​​ന്ന് മേ​​​രി​​​മാ​​​ത പ​​​ള്ളി​​​യി​​​ലേ​​​ക്കു തി​​​രു​​​നാ​​​ൾ ജ​​​പ​​​മാ​​​ല​​​പ്ര​​​ദ​​​ക്ഷി​​​ണം ന​​​ട​​​ക്കും. ഉച്ചകഴിഞ്ഞ്മൂ​​​ന്നി​​​നും അ​​​ഞ്ചി​​​നും ദി​​​വ്യ​​​ബ​​​ലി ഉ​​​ണ്ടാ​​​കും. വൈ​​കു​​ന്നേ​​രം ആ​​​റു​​​വ​​​രെ ഊ​​​ട്ടു​​​നേ​​​ര്‍​ച്ച വി​​​ത​​​ര​​​ണം ചെ​​​യ്യും.


വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ഫാ.​​​റാ​​​ഫേ​​​ല്‍ വ​​​ട​​​ക്ക​​​ന്‍, തീ​​​ർ​​​ഥ​​​കേ​​​ന്ദ്രം സെ​​​ക്ര​​​ട്ട​​​റി സി​​​സ്റ്റ​​​ർ ലി​​​സി ജോ​​​ൺ, സു​​​പ്പീ​​​രി​​​യ​​​ർ സി​​​സ്റ്റ​​​ര്‍ ലി​​​സ്‌​​​ജോ, ഫി​​​നാ​​​ൻ​​​സ് ഓ​​​ഫീ​​​സ​​​ർ സി​​​സ്റ്റ​​​ർ ശു​​​ഭ ചാ​​​ക്കോ, ജ​​​ന​​​റ​​​ൽ ക​​​ൺ​​​വീ​​​ന​​​ർ താ​​​ജ് ആ​​​ന്‍റ​​​ണി, പ​​​ബ്ലി​​​സി​​​റ്റി ക​​​ൺ​​​വീ​​​ന​​​ർ ഡേ​​​വി​​​സ് കൊ​​​ള്ള​​​ന്നൂ​​​ര്‍, ജോ​​​സ​​​ഫ് കാ​​​ര​​​ക്ക​​​ട, കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​രാ​​​യ സി.​​​പി. പോ​​​ളി, ക​​​രോ​​​ളി​​​ൻ ജെ​​​റീ​​​ഷ് എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

പ​​​താ​​​ക കൈ​​​മാ​​​റി

തി​​​രു​​​നാ​​​ളി​​​നു മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള പ​​​താ​​​ക പ്ര​​​യാ​​​ണം ന​​​ട​​​ന്നു. വി​​​ശു​​​ദ്ധ എ​​​വു​​​പ്രാ​​​സ്യ മാ​​​മോ​​​ദീ​​​സ മു​​​ങ്ങി​​​യ ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത​​​യി​​​ലെ എ​​​ട​​​ത്തി​​​രു​​​ത്തി പ​​​രി​​​ശു​​​ദ്ധ ക​​​ർ​​​മ​​​ല​​​മാ​​​താ​​​വി​​​ന്‍റെ ഫൊ​​​റോ​​​ന ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ രാ​​​വി​​​ലെ ഫൊ​​​റോ​​​ന വി​​​കാ​​​രി ഫാ. ​​​പോ​​​ളി പ​​​ട​​​യാ​​​ട്ടി​​​ൽ തി​​​രു​​​നാ​​​ൾ ക​​​മ്മി​​​റ്റി​​​ക്ക് പ​​​താ​​​ക കൈ​​​മാ​​​റി. വി​​​ശു​​​ദ്ധ എ​​​വു​​​പ്രാ​​​സ്യ അ​​​തി​​​രൂ​​​പ​​​ത തീ​​​ർ​​​ഥ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് പ​​​താ​​​ക ഏ​​​റ്റു​​​വാ​​​ങ്ങി ദി​​​വ്യ​​​ബ​​​ലി അ​​​ർ​​​പ്പി​​​ച്ചു. റെ​​​ക്ട​​​ർ ഫാ. ​​​റാ​​​ഫേ​​​ൽ വ​​​ട​​​ക്ക​​​ൻ, മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.