പനിയും ശ്വാസതടസവും; മോഹന്‍ലാല്‍ ചികിത്സ തേടി
പനിയും ശ്വാസതടസവും; മോഹന്‍ലാല്‍ ചികിത്സ തേടി
Monday, August 19, 2024 4:25 AM IST
കൊ​​ച്ചി: പ​​നി​​യും ശ്വാ​​സ​​ത​​ട​​സ​​വും​​മൂ​​ലം ന​​ട​​ന്‍ മോ​​ഹ​​ന്‍ലാ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ ചി​​കി​​ത്സ തേ​​ടി. മോ​​ഹ​​ന്‍ലാ​​ലി​​ന് ശ്വാ​​സ​​കോ​​ശ സം​​ബ​​ന്ധ​​മാ​​യ അ​​ണു​​ബാ​​ധ​​യു​​ണ്ടെ​​ന്ന് സം​​ശ​​യ​​മു​​ള്ള​​താ​​യി കൊ​​ച്ചി​​യി​​ലെ അ​​മൃ​​ത ആ​​ശു​​പ​​ത്രി പു​​റ​​ത്തി​​റ​​ക്കി​​യ മെ​​ഡി​​ക്ക​​ല്‍ ബു​​ള്ള​​റ്റി​​നി​​ല്‍ പ​​റ​​യു​​ന്നു.

താ​​രം സു​​ഖം പ്രാ​​പി​​ച്ചു​​വ​​രു​​ന്ന​​താ​​യും മെ​​ഡി​​ക്ക​​ല്‍ ബു​​ള്ള​​റ്റി​​നി​​ല്‍ അ​​റി​​യി​​ച്ചു. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ താ​​ര​​ത്തി​​ന് അ​​ഞ്ചു​​ദി​​വ​​സ​​ത്തെ വി​​ശ്ര​​മം ഡോ​​ക്ട​​ര്‍മാ​​ര്‍ നി​​ർ​​ദേ​​ശി​​ച്ചു. തി​​ര​​ക്കു​​ള്ള സ്ഥ​​ല​​ങ്ങ​​ളി​​ല്‍ സ​​ന്ദ​​ര്‍ശ​​നം ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്നും നി​​ർ​​ദേ​​ശ​​മു​​ണ്ട്.


ആ​​ശു​​പ​​ത്രി​​യി​​ലെ പ​​രി​​ശോ​​ധ​​ന​​ക​​ള്‍ക്കു​​ശേ​​ഷം വീ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങി​​യ താ​​രം പൂ​​ര്‍ണ വി​​ശ്ര​​മ​​ത്തി​​ലാ​​ണ്. ന​​ട​​ന്‍റെ അ​​സു​​ഖ​​വി​​വ​​രം ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ര്‍ ത​​ന്നെ​​യാ​​ണ് പു​​റ​​ത്തു​​വി​​ട്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.