‘മ​ര​ണ​ക്ക​ളി’; പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ
‘മ​ര​ണ​ക്ക​ളി’; പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ
Sunday, July 14, 2024 2:11 AM IST
നെ​​ടു​​ന്പാ​​ശേ​​രി: പ​​ത്താം​​ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​യെ വീ​​ടി​​നു​​ള്ളി​​ൽ ജീവനൊടുക്കിയ നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. ചെ​​ങ്ങ​​മ​​നാ​​ട് ക​​പ്ര​​ശേ​​രി വ​​ട​​ക്കു​​ഞ്ചേ​​രി ജെ​​യ്മി​​യു​​ടെ മ​​ക​​ൻ അ​​ഗ്ന​​ൽ (15) ആ​​ണു മ​​രി​​ച്ച​​ത്. വെ​​ള്ളി​​യാ​​ഴ്ച വൈ​​കു​​ന്നേ​​ര​​മാ​​യി​​രു​​ന്നു സം​​ഭ​​വം.

സ്കൂ​​ളി​​ൽ​​നി​​ന്നു വീ​​ട്ടി​​ലെ​​ത്തി​​യ ശേ​​ഷം അ​​ഗ്ന​​ൽ ഭ​​ക്ഷ​​ണം ക​​ഴി​​ച്ച് മു​​റി​​യി​​ലേ​​ക്കു പോ​​യി. വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ ടാ​​ക്സി ഡ്രൈ​​വ​​റാ​​യ ജെ​​യ്മി ജോ​​ലി ക​​ഴി​​ഞ്ഞ് വീ​​ട്ടി​​ലെ​​ത്തി ഏ​​റെ​​നേ​​രം ക​​ഴി​​ഞ്ഞി​​ട്ടും മ​​ക​​ന്‍റെ മു​​റി​​യു​​ടെ വാ​​തി​​ൽ തു​​റ​​ക്കാ​​താ​​യ​​തോ​​ടെ ച​​വി​​ട്ടി തു​​റ​​ന്ന​​പ്പോ​​ഴാ​​ണ് കു​​ട്ടി​​യെ ജീവനൊടുക്കിയ നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്.


ഓ​​ണ്‍ലൈ​​ൻ ഗെ​​യി​​മി​​ലെ ടാ​​സ്കാ​​ണ് ആ​​ത്മ​​ഹ​​ത്യ​​യി​​ലേ​​ക്കു ന​​യി​​ച്ച​​തെ​​ന്നാ​​ണ് സൂ​​ച​​ന. ശ​​രീ​​ര​​മാ​​കെ മ​​ഴ​​ക്കോ​​ട്ടു​​കൊ​​ണ്ട് മൂ​​ടി കൈ​​ക​​ളും കാ​​ലു​​ക​​ളും കെ​​ട്ടി വാ​​യ് ടേ​​പ്പു​​കൊ​​ണ്ട് ഒ​​ട്ടി​​ച്ച നി​​ല​​യി​​ലാ​​യി​​രു​​ന്നു.

അ​​മ്മ​​യു​​ടെ ഫോ​​ണി​​ൽ ഡെ​​വി​​ൾ എ​​ന്ന ഗെ​​യിം ഇ​​ൻ​​സ്റ്റാ​​ൾ ചെ​​യ്ത​​താ​​യി ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്. തു​​ട​​ര​​ന്വേ​​ഷ​​ണ​​ത്തി​​നാ​​യി ഫോ​​ണ്‍ പോ​​ലീ​​സ് പ​​രി​​ശോ​​ധി​​ച്ചു​​വ​​രി​​ക​​യാ​​ണ്. അ​​മ്മ: ജി​​നി കു​​രി​​യി​​ക്ക വീ​​പ്പാ​​ട​​ൻ കു​​ടും​​ബാം​​ഗം. സ​​ഹോ​​ദ​​രി: എ​​യ്ഞ്ച​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.