തോ​ട് വൃ​ത്തി​യാ​ക്കാ​നി​റ​ങ്ങി​യ തൊ​ഴി​ലാ​ളി​ ഒ​ഴു​ക്കി​ല്‍​പ്പെട്ടു
തോ​ട് വൃ​ത്തി​യാ​ക്കാ​നി​റ​ങ്ങി​യ തൊ​ഴി​ലാ​ളി​ ഒ​ഴു​ക്കി​ല്‍​പ്പെട്ടു
Sunday, July 14, 2024 2:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​മ്പാ​​​നൂ​​​ര്‍ റെ​​​യി​​​ല്‍​വേ സ്റ്റേ​​​ഷ​​​നിലെ ഒന്നാം നന്പർ പ്ലാറ്റ്ഫോമിന് അ​​​ടി​​​യി​​​ലൂ​​​ടെ ഒ​​​ഴു​​​കു​​​ന്ന ആ​​​മ​​​യി​​​ഴ​​​ഞ്ചാ​​​ന്‍ തോ​​​ട്ടി​​​ല്‍ മാ​​​ലി​​​ന്യ​​​ങ്ങ​​​ള്‍ നീ​​​ക്കം ചെ​​​യ്യാ​​​നി​​​റ​​​ങ്ങി​​​യ ശു​​​ചീ​​​ക​​​ര​​​ണ​​​ത്തൊ​​​ഴി​​​ലാ​​​ളിയെ ഒ​​​ഴു​​​ക്കി​​​ല്‍​പ്പെ​​​ട്ട് കാണാതായി. മാ​​​രാ​​​യ​​​മു​​​ട്ടം വ​​​ട​​​ക​​​ര സ്വ​​​ദേ​​​ശി ജോ​​​യി(45)​​​യെ​​​യാ​​​ണ് കാ​​​ണാ​​​താ​​​യ​​​ത്.

തോ​​​ട്ടി​​​ലെ മാ​​​ലി​​​ന്യ​​​ങ്ങ​​​ള്‍ വൃ​​​ത്തി​​​യാ​​​ക്കാ​​​ന്‍ ഇ​​​റ​​​ങ്ങി​​​യ​​​താ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ക​​​ന​​​ത്ത മ​​​ഴ​​​പെ​​​യ്ത​​​തി​​​നാ​​​ല്‍ തോ​​​ട്ടി​​​ല്‍ ശ​​​ക്ത​​​മാ​​​യ അ​​​ടി​​​യൊ​​​ഴു​​​ക്കു​​​ണ്ടാ​​​യി​​​രു​​​ന്നു. രാ​​​വി​​​ലെ ശു​​​ചീ​​​ക​​​ര​​​ണ​​​ത്തി​​​നി​​​റ​​​ങ്ങി​​​യ ജോ​​​യി പ​​​തി​​​നൊ​​​ന്നോ​​​ടെ​​​യാ​​​ണ് ഒ​​​ഴു​​​ക്കി​​​ല്‍​പ്പെ​​​ട്ട​​​ത്. തോ​​​ട് വൃ​​​ത്തി​​​യാ​​​ക്കാ​​​ന്‍ റെ​​​യി​​​ല്‍​വേ കോ​​​ണ്‍​ട്രാ​​​ക്ട് എ​​​ടു​​​ത്ത​​​യാ​​​ളു​​​ടെ തൊ​​​ഴി​​​ലാ​​​ളി​​​യാ​​​ണ് ജോ​​​യി.

ശു​​​ചീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യി മ​​​റ്റു നാ​​​ലു​​​പേ​​​രും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍, ഒ​​​ഴു​​​ക്ക് ശ​​​ക്ത​​​മാ​​​യ​​​തോ​​​ടെ ഇ​​​വ​​​ര്‍ തോ​​​ട്ടി​​​ല്‍നി​​​ന്നു ക​​​യ​​​റി. ജോ​​​യി​​​യോ​​​ടു ക​​​യ​​​റാ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും ജോ​​​ലി തു​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു.


പൊ​​​ടു​​​ന്ന​​​നെ ഒഴുക്കിൽപ്പെട്ട ഇയാളെ കാ​​​ണാ​​​താ​​​യി. കൂ​​​ടെ​​​യു​​​ള്ള​​​വ​​​ര്‍ ര​​​ക്ഷി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും അ​​​ടി​​​യൊ​​​ഴു​​​ക്കു​​​ള്ള​​​തി​​​നാ​​​ല്‍ സാ​​​ധി​​​ച്ചി​​​ല്ല. അ​​​ഗ്നി​​​ര​​​ക്ഷാ സേ​​​ന​​​യും സ്കൂ​​​ബ ടീ​​​മും ഉ​​​ട​​​ന്‍ ര​​​ക്ഷാ​​​പ്ര​​​വ​​​ര്‍​ത്ത​​​നം ആ​​​രം​​​ഭി​​​ച്ചെ​​​ങ്കി​​​ലും തോ​​​ട്ടി​​​ല്‍ മാ​​​ലി​​​ന്യ​​​ങ്ങ​​​ള്‍ കു​​​മി​​​ഞ്ഞു​​​കൂ​​​ടി​​​യ​​​തി​​​നാ​​​ല്‍ ത​​​ട​​​സ​​​പ്പെ​​​ട്ടു.

മാ​​​ൻ​​​ഹോ​​​ളി​​​ലെ മാ​​​ലി​​​ന്യ​​​ങ്ങ​​​ൾ നീ​​​ക്കം ചെ​​​യ്ത് ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​രാ​​​നാ​​​ണ് തീരുമാ നം. അ​​​വി​​​വാ​​​ഹി​​​ത​​​നാ​​​യ ജോ​​​യി അ​​​മ്മ മേ​​​രി​​​യോ​​​ടൊ​​​പ്പം മാ​​​രാ​​​യ​​​മു​​​ട്ട​​​ത്തെ സ​​​ഹോ​​​ദ​​​രി​​​യു​​​ടെ വീ​​​ട്ടി​​​ലാ​​​ണ് ക​​​ഴി​​​ഞ്ഞു​​​വ​​​ന്നി​​​രു​​​ന്ന​​​ത്. വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി.​​​ശി​​​വ​​​ന്‍​കു​​​ട്ടി, മേ​​​യ​​​ര്‍ ആ​​​ര്യ രാ​​​ജേ​​​ന്ദ്ര​​​ന്‍, ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ ജെ​​​റോ​​​മി​​​ക് ജോ​​​ര്‍ജ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ സ്ഥ​​​ലം സ​​​ന്ദ​​​ര്‍​ശി​​​ച്ച് നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ ന​​​ല്‍​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.