പാ​ലാ സെ​ന്‍റ് ജോ​സ​ഫ് എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ന് ഓ​ട്ടോ​ണ​മ​സ് പ​ദ​വി​യും നാ​ക് എ ​ഗ്രേ​ഡും
പാ​ലാ സെ​ന്‍റ് ജോ​സ​ഫ് എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ന് ഓ​ട്ടോ​ണ​മ​സ് പ​ദ​വി​യും നാ​ക് എ ​ഗ്രേ​ഡും
Sunday, July 14, 2024 2:10 AM IST
പാ​​ലാ: പാ​​ലാ സെ​​ന്‍റ് ജോ​​സ​​ഫ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ന് ഓ​​ട്ടോ​​ണ​​മ​​സ് പ​​ദ​​വി​​യും നാ​​ക് എ ​​ഗ്രേ​​ഡും ല​​ഭി​​ച്ചു. ഇ​​ന്ന​​ലെ ന​​ട​​ന്ന മെ​​റി​​റ്റ് ദി​​നാ​​ഘോ​​ഷ​​ത്തി​​ല്‍ കോ​​ള​​ജ് ര​​ക്ഷാ​​ധി​​കാ​​രി ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ടാ​​ണ് ഓ​​ട്ടോ​​ണോ​​മ​​സ് പ​​ദ​​വി ല​​ഭി​​ച്ച കാ​​ര്യം അ​​റി​​യി​​ച്ച​​ത്. നാ​​ക് അ​​ക്ര​​ഡി​​റ്റേ​​ഷ​​നി​​ല്‍ ആ​​ദ്യ​​ത​​വ​​ണ​​ത​​ന്നെ എ ​​ഗ്രേ​​ഡ് ല​​ഭി​​ച്ച വി​​വ​​ര​​വും ബി​​ഷ​​പ് പ്ര​​ഖ്യാ​​പി​​ച്ചു.

അ​​ക്കാ​​ദ​​മി​​ക് മി​​ക​​വ്, ഉ​​യ​​ര്‍​ന്ന പ്ലേ​​സ്മെ​​ന്‍റ്, മി​​ക​​ച്ച അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ള്‍, മ​​തി​​യാ​​യ യോ​​ഗ്യ​​ത​​യു​​ള്ള അ​​ധ്യാ​​പ​​ക​​ര്‍, ഉ​​യ​​ര്‍​ന്ന അ​​ധ്യാ​​പ​​ക-​​വി​​ദ്യാ​​ര്‍​ത്ഥി അ​​നു​​പാ​​തം തു​​ട​​ങ്ങി​​യ യോ​​ഗ്യ​​ത​​ക​​ള്‍ കൈ​​വ​​രി​​ച്ച​​തു​​കൊ​​ണ്ടാ​​ണ് യു​​ജി​​സി ഓ​​ട്ടോ​​ണ​​മ​​സ് കോ​​ള​​ജി​​നു ന​​ല്‍​കി​​യ​​ത്. 22 വ​​ര്‍​ഷ​​ത്തെ അ​​ക്കാ​​ദ​​മി​​ക് മി​​ക​​വി​​നു​​ള്ള നേ​​ര്‍​സാ​​ക്ഷ്യം കൂ​​ടി​​യാ​​യി കോ​​ള​​ജി​​ന് ല​​ഭി​​ച്ച ഇ​​ര​​ട്ട​​നേ​​ട്ടം. മൂ​​ല്യ​​ബോ​​ധ​​മു​​ള്ള ഒ​​രു ത​​ല​​മു​​റ​​യെ സൃ​​ഷ്‌​​ടി​​ക്കു​​ക​​യാ​​ണ് ന​​മ്മു​​ടെ ല​​ക്ഷ്യ​​മെ​​ന്നും പ്ര​​ശ്‌​​ന​​ങ്ങ​​ളി​​ല്‍​നി​​ന്ന് ഓ​​ടി​​യ​​ക​​ലാ​​തെ അ​​വ​​യെ നി​​ര്‍​ഭ​​യം നേ​​രി​​ട്ട് രാ​​ഷ്‌​​ട്ര​​നി​​ർ​​മാ​​ണ​​ത്തി​​നു സ​​ജ്ജ​​രാ​​ക​​ണ​​മെ​​ന്നും മാ​​ര്‍ ക​​ല്ല​​റ​​ങ്ങാ​​ട്ട് ഓ​​ർ​​മി​​പ്പി​​ച്ചു.

പാ​​ലാ രൂ​​പ​​ത​​യു​​ടെ കീ​​ഴി​​ൽ 2002ല്‍ ​​ആ​​രം​​ഭി​​ച്ച സെ​​ന്‍റ് ജോ​​സ​​ഫ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ല്‍ ബി​​ടെ​​ക് വി​​ഭാ​​ഗ​​ത്തി​​ല്‍ ഒ​​ന്പ​​തും എം​​ടെ​​ക് വി​​ഭാ​​ഗ​​ത്തി​​ല്‍ നാ​​ലും പ്രോ​​ഗ്രാ​​മു​​ക​​ളാ​​ണു​​ള്ള​​ത്. ബി​​ടെ​​ക്കി​​ല്‍ ആ​​ര്‍​ട്ടി​​ഫി​​ഷ​​ല്‍ ഇ​​ന്‍റ​​ലി​​ജ​​ന്‍​സ് ആ​​ന്‍​ഡ് ഡാ​​റ്റാ സ​​യ​​ന്‍​സ്, സി​​വി​​ല്‍ എ​​ൻ​​ജി​​നി​​യ​​റിം​​ഗ്, കം​​പ്യൂ​​ട്ട​​ര്‍ സ​​യ​​ന്‍​സ്, കം​​പ്യൂ​​ട്ട​​ര്‍ സ​​യ​​ന്‍​സ് (ആ​​ര്‍​ട്ടി​​ഫി​​ഷ​​ല്‍ ഇ​​ന്‍റ​​ലി​​ജ​​ന്‍​സ്), കം​​പ്യൂ​​ട്ട​​ര്‍ സ​​യ​​ന്‍​സ്( സൈ​​ബ​​ര്‍ സെ​​ക്യൂ​​രി​​റ്റി), ഇ​​ല​​ക്‌​​ട്രി​​ക്ക​​ല്‍ ആ​​ന്‍​ഡ് ഇ​​ല​​ക്‌​​ട്രോ​​ണി​​ക്‌​​സ്, ഇ​​ല​​ക്‌​​ട്രോ​​ണി​​ക്‌​​സ് ആ​​ന്‍​ഡ് ക​​മ്മ്യൂ​​ണി​​ക്കേ​​ഷ​​ന്‍ , ഇ​​ല​​ക്‌​​ട്രോ​​ണി​​ക്‌​​സ് ആ​​ന്‍​ഡ് കം​​പ്യൂ​​ട്ട​​ര്‍, മെ​​ക്കാ​​നി​​ക്ക​​ല്‍ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് എ​​ന്നി​​വ​​യാ​​ണു​​ള്ള​​ത്. എം​​ടെ​​ക്കി​​ല്‍ അ​​ഡ്വാ​​ന്‍​സ്ഡ് മാ​​നു​​ഫാ​​ക്ച്ച​​റിം​​ഗ് ആ​​ന്‍​ഡ് പ്രൊ​​ഡ​​ക്‌​​ഷ​​ന്‍ മാ​​നേ​​ജ്മെ​​ന്‍റ്, കം​​പ്യൂ​​ട്ട​​ര്‍ സ​​യ​​ന്‍​സ്, സ്ട്ര​​ക്ച​​റ​​ല്‍ ആ​​ന്‍​ഡ് ക​​ണ്‍​സ്ട്ര​​ക്‌​​ഷ​​ന്‍ മാ​​നേ​​ജ്മെ​​ന്‍റ്, വി​​എ​​ല്‍​എ​​സ്ഐ ആ​​ന്‍​ഡ് എം​​ബെ​​ഡ​​ഡ് സി​​സ്റ്റം എ​​ന്നി​​വ​​യു​​മു​​ണ്ട്.


വ​​ര്‍​ക്കിം​​ഗ് പ്രൊ​​ഫ​​ഷ​​ണ​​ലു​​ക​​ള്‍​ക്കാ​​യി ആ​​ര്‍​ട്ടി​​ഫി​​ഷ​​ല്‍ ഇ​​ന്‍റ​​ലി​​ജ​​ന്‍​സ് ആ​​ന്‍​ഡ് ഡാ​​റ്റാ സ​​യ​​ന്‍​സ്, കം​​പ്യൂ​​ട്ട​​ര്‍ സ​​യ​​ന്‍​സ്, ഇ​​ല​​ക്‌​​ട്രി​​ക്ക​​ല്‍ ആ​​ന്‍​ഡ് ഇ​​ല​​ക്‌​​ട്രോ​​ണി​​ക്‌​​സ് എ​​ന്നി​​വ​​യി​​ല്‍ ബി​​ടെ​​ക്കും കം​​പ്യൂ​​ട്ട​​ര്‍ സ​​യ​​ന്‍​സ്, സ്ട്ര​​ക്ച​​റ​​ല്‍ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ആ​​ന്‍​ഡ് ക​​ണ്‍​സ്ട്ര​​ക്‌​​ഷ​​ന്‍ മാ​​നേ​​ജ്മെ​​ന്‍റ്, വി​​എ​​ല്‍​എ​​സ്ഐ ആ​​ന്‍​ഡ് എം​​ബെ​​ഡ​​ഡ് സി​​സ്റ്റം എ​​ന്നി​​വ​​യി​​ല്‍ എം​​ടെ​​ക്കും ന​​ല്‍​കു​​ന്നു.

പോ​​സ്റ്റ് ഗ്രാ​​ജ്വേ​​റ്റ് പ്രോ​​ഗ്രാ​​മു​​ക​​ളി​​ല്‍ എം​​ബി​​എ, ര​​ണ്ടു വ​​ര്‍​ഷ എം​​സി​​എ, അ​​ഞ്ചു​​വ​​ര്‍​ഷ ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് എം​​സി​​എ എ​​ന്നി​​വ​​യും ഉ​​ള്‍​പ്പെ​​ടു​​ന്നു. സി​​വി​​ല്‍ എ​​ൻ​​ജി​​നി​​യ​​റിം​​ഗ്, കം​​പ്യൂ​​ട്ട​​ര്‍ സ​​യ​​ന്‍​സ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ്, ഇ​​ല​​ക്‌​​ട്രി​​ക്ക​​ല്‍ ആ​​ന്‍​ഡ് ഇ​​ല​​ക്‌​​ട്രോ​​ണി​​ക്‌​​സ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ്, ഇ​​ല​​ക്‌​​ട്രോ​​ണി​​ക്‌​​സ് ആ​​ന്‍​ഡ് ക​​മ്മ്യൂ​​ണി​​ക്കേ​​ഷ​​ന്‍ എ​​ൻ​​ജി​​നി​​യ​​റിം​​ഗ്, മെ​​ക്കാ​​നി​​ക്ക​​ല്‍ എ​​ൻ​​ജി​​നി​​യ​​റിം​​ഗ്, കം​​പ്യൂ​​ട്ട​​ര്‍ ആ​​പ്ലി​​ക്കേ​​ഷ​​ന്‍​സ് എ​​ന്നി​​വ​​യി​​ല്‍ പി​​എ​​ച്ച്ഡി​​യും സെ​​ന്‍റ് ജോ​​സ​​ഫ് ന​​ല്‍​കു​​ന്നു.

കോ​​ള​​ജി​​ലെ ആ​​റു പ്രോ​​ഗ്രാ​​മു​​ക​​ള്‍​ക്ക് എ​​ഐ​​സി​​ടി​​യി​​ല്‍​നി​​ന്ന് എ​​ന്‍​ബി​​എ അ​​ക്ര​​ഡി​​റ്റേ​​ഷ​​ന്‍ ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. ഇ​​ക്ക​​ഴി​​ഞ്ഞ വ​​ര്‍​ഷം 826 പ്ലേ​​സ്മെ​​ന്‍റ് ഓ​​ഫ​​റു​​ക​​ള്‍ സെ​​ന്‍റ് ജോ​​സ​​ഫി​​ലെ അ​​വ​​സാ​​ന​​വ​​ര്‍​ഷ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കു നേ​​ടാ​​നാ​​യി എ​​ന്ന​​തും മി​​ക​​വി​​ന്‍റെ മി​​ക​​ച്ച ഉ​​ദാ​​ഹ​​ര​​ണ​​മാ​​ണ് .

മെ​​റി​​റ്റ് ഡേ​​യി​​ല്‍ കെ​​ല്‍​ട്രോ​​ണ്‍ എം​​ഡി വൈ​​സ് അ​​ഡ്മി​​റ​​ല്‍ ശ്രീ​​കു​​മാ​​ര്‍ നാ​​യ​​ര്‍ മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രു​​ന്നു. ചെ​​യ​​ര്‍​മാ​​ന്‍ മോ​​ണ്‍. ജോ​​സ​​ഫ് മ​​ലേ​​പ്പ​​റ​​മ്പി​​ല്‍, ഡ​​യ​​റ​​ക്‌​​ട​​ര്‍ റ​​വ. ഡോ. ​​ജ​​യിം​​സ് ജോ​​ണ്‍ മം​​ഗ​​ല​​ത്ത്, മാ​​നേ​​ജ​​ര്‍ ഫാ. ​​മാ​​ത്യു കോ​​രം​​കു​​ഴ, പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ. ​​വി.​​പി. ദേ​​വ​​സ്യ, വൈ​​സ് പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ. ​​മ​​ധു​​കു​​മാ​​ര്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.