മയക്കുമരുന്നുമായി വിദേശികൾ പിടിയിലായ കേസ്: അന്വേഷണം ഡൽഹിയിലേക്ക്
Saturday, June 29, 2024 1:34 AM IST
നെടുമ്പാശേരി: വൻ മയക്കുമരുന്നു ശേഖരവുമായി വിദേശവനിതയും പുരുഷനും വിമാനത്താവളത്തിൽ പിടിയിലായ കേസിൽ അന്വേഷണം ഡൽഹിയിലേക്ക് വ്യാപിപ്പിക്കുന്നു.
ടാൻസാനിയൻ സ്വദേശികളായ ഒമാരി അതുമാനി ജോംഗോ, ഭാര്യ വെറോനിക്ക എന്നിവർ ഒരാഴ്ച മുന്പാണ് നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായത്. ഇരുവരും ചേർന്ന് 3287 ഗ്രാം കൊക്കെയ്നാണ് വയറ്റിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്.
അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഒരാഴ്ചകൊണ്ടാണ് ഇവരുടെ വയറ്റിൽനിന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് കൊക്കെയ്ൻ പൂർണമായും പുറത്തെടുക്കാനായത്.
കണ്ടെടുത്ത മയക്കുമരുന്നിന് 33 കോടി രൂപ വില വരും. എത്യോപ്യയിൽനിന്നു ദോഹ വഴിയാണ് ഇവർ നെടുമ്പാശേരിയിലെത്തിയത്. ഇവിടെനിന്നു ഡൽഹിയിലേക്ക് പോകാനായിരുന്നു പദ്ധതി. ഡൽഹിയിലേക്കുള്ള വിമാനടിക്കറ്റും ഇവരുടെ കൈവശമുണ്ടായിരുന്നു. മയക്കുമരുന്ന് ഡൽഹിയിൽ കൈമാറാനായിരുന്നു പദ്ധതിയെന്നാണ് ചോദ്യംചെയ്യലിൽ ഇവർ വ്യക്തമാക്കിയത്.
ഇതേത്തുടർന്നാണ് ഡിആർഐയുടെ അന്വേഷണം ഡൽഹിയിലേക്കു നീണ്ടത്. പ്രതികളുമായി വാട്സ്ആപ്പിൽ ബന്ധപ്പെട്ട നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം. മയക്കുമരുന്ന് സ്വീകരിക്കാൻ എത്തുന്നവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ തങ്ങൾക്ക് അറിയില്ലെന്നാണു പിടിയിലായവർ ആവർത്തിച്ചു പറയുന്നത