മു​​ഖ്യ​​മന്ത്രി​​യു​​ടെ ആ​​രോ​​പ​​ണ​​ത്തി​​ല്‍ ഗൂ​​ഢാ​​ലോ​​ച​​ന: പി.​​കെ. കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി
മു​​ഖ്യ​​മന്ത്രി​​യു​​ടെ ആ​​രോ​​പ​​ണ​​ത്തി​​ല്‍  ഗൂ​​ഢാ​​ലോ​​ച​​ന: പി.​​കെ. കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി
Thursday, October 3, 2024 5:55 AM IST
മ​​ല​​പ്പു​​റം: മ​​ല​​പ്പു​​റ​​ത്തി​​നെ​​തി​​രാ​​യ മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ആ​​രോ​​പ​​ണ​​ത്തി​​ല്‍ ഗൂ​​ഢാ​​ലോ​​ച​​ന ന​​ട​​ന്നു​​വെ​​ന്ന് വ്യ​​ക്ത​​മാ​​ണെ​​ന്ന് മു​​സ്‌​​ലിം ലീ​​ഗ് ദേ​​ശീ​​യ ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി പി.​​കെ.​​കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു പ​​റ​​ഞ്ഞു. മു​​ഖ്യ​​മ​​ന്ത്രി അ​​റി​​യാ​​തെ​​യാ​​ണ് കാ​​ര്യ​​ങ്ങ​​ള്‍ ന​​ട​​ന്ന​​തെ​​ങ്കി​​ല്‍ പി.​​ആ​​ര്‍. ഏ​​ജ​​ന്‍സി​​ക്കെ​​തി​​രേ​​ന​​ട​​പ​​ടി എ​​ടു​​ക്ക​​ണം.

ആ​​ര് ചെ​​യ്ത​​താ​​ണെ​​ങ്കി​​ലും മ​​ഹാ​​പാ​​ത​​ക​​മാ​​ണി​​ത്. ഇ​​തോ​​ടെ ക​​ര്‍ട്ട​​ന് പി​​ന്നി​​ല്‍ എ​​ന്തൊ​​ക്കെ​​യോ ന​​ട​​ക്കു​​ന്നു​​വെ​​ന്ന അ​​ന്‍വ​​റി​​ന്‍റെ ആ​​രോ​​പ​​ണം തെ​​ളി​​യു​​ക​​യാ​​ണ്. ദേ​​ശീ​​യ​​ത​​ല​​ത്തി​​ല്‍ സാ​​മു​​ദാ​​യി​​ക ധ്രു​​വീ​​ക​​ര​​ണ​​ത്തി​​നു ശ്ര​​മി​​ക്കു​​ന്ന പി​​ആ​​ര്‍ ഏ​​ജ​​ന്‍സി​​ക​​ള്‍ ഉ​​ഗ്ര​​ന്‍ ബോം​​ബു​​മാ​​യി കേ​​ര​​ള​​ത്തി​​ലും പ്ര​​വേ​​ശി​​ച്ചി​​രി​​ക്കു​​ന്നു.


ന​​ട​​ക്കാ​​ന്‍ പോ​​കു​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലെ​​ല്ലാം ബി​​ജെ​​പി ഇ​​ത് ച​​ര്‍ച്ച​​യാ​​ക്കും. രാ​​ഷ്‌​​ട്രീ​​യ പാ​​ര്‍ട്ടി പ്ര​​ഖ്യാ​​പി​​ക്കാ​​നു​​ള്ള സ്വാ​​ത​​ന്ത്ര്യം അ​​ന്‍വ​​റി​​നു​​ണ്ട്. യു​​ഡി​​എ​​ഫി​​ന് ഇ​​തൊ​​ന്നും ഒ​​രു​​ത​​ര​​ത്തി​​ലും ഭീ​​ഷ​​ണി​​യാ​​കി​​ല്ല. യു​​ഡി​​എ​​ഫി​​നെ ജ​​ന​​ങ്ങ​​ള്‍ പ്ര​​തീ​​ക്ഷ​​യോ​​ടെ​​യാ​​ണ് കാ​​ണു​​ന്ന​​ത്. അ​​ണി​​ക​​ള്‍ പോ​​കാ​​തെ നോ​​ക്കേ​​ണ്ട​​ത് അ​​ത​​ത് പാ​​ര്‍ട്ടി​​ക​​ളാ​​ണെ​​ന്നും കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.