മാര്‍ തോമസ് തറയിലിന്‍റെ സ്ഥാനാരോഹണം 31ന്
മാര്‍ തോമസ് തറയിലിന്‍റെ  സ്ഥാനാരോഹണം 31ന്
Thursday, October 3, 2024 5:55 AM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ അ​ഞ്ചാ​മ​ത് ആ​ര്‍ച്ച്ബി​ഷ​പ്പാ​യി നി​യ​മി​ത​നാ​യ മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണം 31ന് ​ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ല്‍ ന​ട​ക്കും. മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി അ​ങ്ക​ണ​ത്തി​ല്‍ സ​ജ്ജ​മാ​ക്കു​ന്ന പ​ന്ത​ലി​ല്‍ രാ​വി​ലെ ഒ​മ്പ​തി​ന് ആ​രം​ഭി​ക്കു​ന്ന സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ​യ്ക്ക് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ മേ​ജ​ര്‍ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ക്കും.

ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, പാ​ലാ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍മി​ക​രാ​കും. തു​ട​ര്‍ന്ന് മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന്‍റെ മു​ഖ്യ​കാ​ര്‍മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍ബാ​ന അ​ര്‍പ്പി​ക്കും.

പ​തി​നേ​ഴു വ​ര്‍ഷം ച​ങ്ങ​നാ​ശേ​രി ആ​ര്‍ച്ച്ബി​ഷ​പ്പാ​യി​രു​ന്ന മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം വി​ര​മി​ക്കു​ന്ന​തി​നെ തു​ട​ര്‍ന്നാ​ണ് പു​തി​യ ആ​ര്‍ച്ച്ബി​ഷ​പ്പാ​യി മാ​ര്‍ തോ​മ​സ് ത​റ​യി​ലി​നെ സീ​റോ​മ​ല​ബാ​ര്‍ സ​ഭാ സി​ന​ഡ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

11.45ന് ​സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ആ​ന്‍ഡ്രൂ​സ് താ​ഴ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ നടക്കുന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ സ്ഥാ​ന​മൊ​ഴി​യു​ന്ന ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​ന് ന​ന്ദി​യും പു​തി​യ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന് ആ​ശം​സ​ക​ളും നേ​രും. മേ​ജ​ര്‍ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍, ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി, ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​ര്‍ജ് കോ​ച്ചേ​രി, വി​വി​ധ സ​ഭാ മേ​ല​ധ്യ​ക്ഷ​ന്മാ​ര്‍, മ​ന്ത്രി​മാ​ര്‍, വ​ത്തി​ക്കാ​ന്‍ പ്ര​തി​നി​ധി, യൂ​റോ​പ്യ​ന്‍ സ​ഭാ​പ്ര​തി​നി​ധി​ക​ള്‍ ഉ​ള്‍പ്പെ​ടെ അ​മ്പ​തി​ല്‍പ്പരം മെ​ത്രാ​ന്‍മാ​ര്‍, വി​വി​ധ മ​ത, സ​മു​ദാ​യ, രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.


അ​തി​രൂ​പ​ത​യി​ലെ 250ലേ​റെ വ​രു​ന്ന ഇ​ട​വ​ക​ക​ളി​ല്‍നി​ന്നു​ള്ള പ​തി​നാ​യി​ര​ത്തോ​ളം പ്ര​തി​നി​ധി​ക​ള്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും. സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ​ക​ള്‍ക്കാ​യി ക​ത്തീ​ഡ്ര​ല്‍ പ​ള്ളി അ​ങ്ക​ണ​ത്തി​ല്‍ വി​പു​ല​മാ​യ പ​ന്ത​ല്‍ സ​ജ്ജ​മാ​ക്കു​ന്നു​ണ്ട്.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ​ഫ് വാ​ണി​യ​പ്പുരയ്ക്ക​ല്‍, മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍പള്ളി വി​കാ​രി റ​വ. ഡോ. ​ജോ​സ് കൊ​ച്ചു​പ​റ​മ്പി​ല്‍, ജ​ന​റ​ല്‍ കോ​ഓ​ര്‍ഡി​നേ​റ്റ​ര്‍ റ​വ. ഡോ. ​തോ​മ​സ് ക​റു​ക​ക്ക​ളം, മീ​ഡി​യ ക​മ്മി​റ്റി ക​ണ്‍വീ​ന​ര്‍ ഫാ. ​ജ​യിം​സ് കൊ​ക്കാ​വ​യ​ലി​ല്‍, പി​ആ​ര്‍ഒ ജോ​ജി ചി​റ​യി​ല്‍, കൈ​ക്കാ​ര​ന്‍ ജോ​മി കാ​വാ​ലം​പു​തു​പ്പ​റ​മ്പി​ല്‍, മീ​ഡി​യ ക​മ്മി​റ്റി​യം​ഗം സൈ​ബി അ​ക്ക​ര എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.