ശ്വേതാ മേനോനെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍
Wednesday, October 2, 2024 4:10 AM IST
കൊച്ചി: നടി ശ്വേതാ മേനോനെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ ക്രൈം യുട്യൂബ് ചാനല്‍ മേധാവി ടി.പി. നന്ദകുമാര്‍ (62, ക്രൈം നന്ദകുമാര്‍) അറസ്റ്റിലായി.
ശ്വേതാ മേനോന്റെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് ഇന്നലെ നന്ദകുമാറിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത ശേഷം വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
യുട്യൂബ് ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിച്ചു സംസാരിക്കുകയും ചെയ്തെന്നാണു കേസ്. ഐടി നിയമപ്രകാരമാണു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
പരാതിക്കു പിന്നാലെ യുട്യൂബ് ചാനലിലെ വീഡിയോ ഡിലീറ്റ് ചെയ്യാന്‍ നന്ദകുമാറിനോട് പോലീസ് ആവശ്യപ്പെട്ടിരുന്നു. നന്ദകുമാര്‍ ഇതിനു തയാറായില്ല. വീഡിയോയില്‍ അപകീര്‍ത്തികരമായ ഭാഗം മാത്രം നീക്കം ചെയ്യാമെന്നാണ് നന്ദകുമാര്‍ പോലീസിനെ അറിയിച്ചത്.