അൻവറിനെതിരേ നിയമനടപടിയെന്നു പി. ശശി
Wednesday, October 2, 2024 4:10 AM IST
കണ്ണൂർ: പി.വി. അൻവർ തനിക്കെതിരേ ഉയർത്തിയിരിക്കുന്ന ആരോപണങ്ങൾക്ക് പാർട്ടിയുമായി ആലോചിച്ചിട്ട് നിയമനടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി മാധ്യമങ്ങളോടു കണ്ണൂരിൽ പറഞ്ഞു.
പി. ശശിക്കെതിരായുള്ള പരാതി അൻവർ പുറത്തുവിട്ടതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മറുപടി. ആരോപണങ്ങളെക്കുറിച്ചെല്ലാം പാർട്ടിയും മുഖ്യമന്ത്രിയും പറഞ്ഞിട്ടുണ്ടെന്നും ശശി പറഞ്ഞു.