അൻവറിനെതിരേ കോടതിയെ സമീപിച്ച് ഷാജൻ സ്കറിയ
Wednesday, October 2, 2024 4:10 AM IST
കാഞ്ഞിരപ്പള്ളി: പി.വി. അൻവർ എംഎൽഎയ്ക്കെതിരേ കോടതിയെ സമീപിച്ച് മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയ.
കാഞ്ഞിരപ്പള്ളി കോടതിയിലാണ് സ്വകാര്യ അന്യായം ഫയൽ ചെയ്തത്. അൻവറിനെതിരേ പോലീസിൽ നൽകിയ പരാതി അന്വേഷിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഷാജൻ സ്കറിയ കോടതിയെ സമീപിച്ചത്.
ഭാര്യയെയും മക്കളെയും അപായപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി. വാർത്ത മത സ്പർധയുണ്ടാക്കുന്ന തരത്തിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു എന്നതടക്കം ചൂണ്ടിക്കാട്ടിയാണ് ഹർജി. പരാതി പരിഗണിച്ച കോടതി പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.