ഗൂഢാലോചന പുറത്തു കൊണ്ടുവരണം: നാഷണൽ ലീഗ്
Thursday, October 3, 2024 12:23 AM IST
കോഴിക്കോട്: മുഖ്യമന്ത്രി യുടെ പ്രഖ്യാപിത നിലപാടിനു വിരുദ്ധമായി അദ്ദേഹത്തിന്റെ പേരിൽ പറയാത്ത കാര്യങ്ങൾ കൂട്ടിച്ചേർക്കാൻ ഏജൻസിക്കു ധൈര്യം വന്നെങ്കിൽ അതിന്റെ പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിച്ച് കുറ്റക്കാരെ പുറത്തുകൊണ്ടുവരണമെന്നും നാഷണൽ ലീഗ് സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുൽ വഹാബ്, ജനറൽ സെക്രട്ടറി നാസർ കോയ തങ്ങൾ എന്നിവർ ആവശ്യപ്പെട്ടു.