ശസ്ത്രക്രിയ നടത്തിയ വ്യാജ ഡോക്ടറെ അറസ്റ്റ് ചെയ്തു
Thursday, October 3, 2024 12:23 AM IST
കൊച്ചി: അമിത വണ്ണം കുറയ്ക്കാമെന്നു വിശ്വസിപ്പിച്ച് യുവതിയെ ശസ്ത്രക്രിയ ചെയ്ത വ്യാജ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം പാരിപ്പിള്ളി ചാവര്‍ക്കോട് സജൂ ഭവനില്‍ സജൂ സഞ്ജീവ്(27) നെയാണു കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി ഡോക്ടറാണെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിനിയായ യുവതിക്ക് രണ്ടുതവണ ശസ്ത്രക്രിയ നടത്തുകയും മുറിവില്‍ ഗുരുതരമായ അണുബാധയും ജീവന് തന്നെ നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ടായി. തുടര്‍ന്ന് ഇവര്‍ നല്കിയ പരാതിയിലാണ് പ്രതി അറസ്റ്റിലായത്.