പി.വി. അന്‍വര്‍ പാവപ്പെട്ടവരെ ചേര്‍ത്തുപിടിച്ച എംഎല്‍എയെന്ന് നിലമ്പൂര്‍ ആയിഷ
Thursday, October 3, 2024 5:55 AM IST
നിലമ്പൂര്‍: അന്‍വറിനെ ചവിട്ടിത്താഴ്ത്താനും ഒറ്റപ്പെടുത്താനുമുള്ള ചിലരുടെ നീക്കം വേദന ഉളവാക്കുന്നതാണെന്നു സിപിഎം സഹയാത്രികയും ചലച്ചിത്ര, നാടകനടിയുമായ നിലമ്പൂര്‍ ആയിഷ. എടവണ്ണ ഒതായിലെ പി.വി. അന്‍വര്‍ എംഎല്‍എയുടെ വീട്ടിലെത്തി എംഎല്‍എയും കുടുംബവുമായി സംസാരിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അവര്‍. പി.വി.അന്‍വര്‍ ഏറ്റവും മികച്ച എംഎല്‍എമാരില്‍ ഒരാളാണ്. പാവപ്പെട്ടവരെയും സാധാരണക്കാരെയും ചേര്‍ത്തുപിടിക്കുന്ന എംഎല്‍എയാണ്.
“എന്നെ കണ്ടാല്‍ സംസാരിക്കാതെ പോകാറില്ല. എന്താണ് ചിലര്‍ പി.വി.അന്‍വറിനെതിരേ തിരിഞ്ഞതെന്ന് അറിയില്ല. രാഷ്ട്രീയമായിരിക്കാം ഇതിനു പിന്നിൽ’’- ആയിഷ പറഞ്ഞു. അന്‍വറിനെതിരേ നടക്കുന്ന നീക്കങ്ങള്‍ മനസ് വേദനിപ്പിക്കുന്നതാണ്. അതിനാലാണ് ഇന്നലെയും ഇന്നും താന്‍ അന്‍വറിനെ കാണാന്‍ ഒതായിലെ വീട്ടിലെത്തിയത്. ആയിഷയുടെ സന്ദര്‍ശനം ഇതിനകം രാഷ്ട്രീയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. എംഎല്‍എയ്ക്ക് പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചു. കുഞ്ഞാലിയുടെ മണ്ണില്‍ ആദര്‍ശ പോരാട്ടം തുടരുമെന്നു പി.വി.അന്‍വറും നിലമ്പൂര്‍ ആയിഷയും പറഞ്ഞു. മലബാറിലെ ആദ്യകാല വിപ്ലവനായികയാണ.്