മുഖ്യമന്ത്രിയുടെ വിശ്വാസ്യത വട്ടപ്പൂജ്യം: കെ. സുരേന്ദ്രന്
Thursday, October 3, 2024 12:23 AM IST
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വാസ്യത കേരളത്തില്‍ വട്ടപ്പൂജ്യമാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. അദ്ദേഹത്തിന് അധികാരത്തില്‍ തുടരാനുള്ള ഒരു അവകാശവും ഇല്ല. വിവാദ അഭിമുഖത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ പിആര്‍ നടത്തുന്നത് ആരാണെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.
അതിനുള്ള പണം എവിടെനിന്നാണു കൊടുക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പാര്‍ട്ടി ഏല്‍പ്പിച്ചവരാണോ അല്ലെങ്കില്‍ സര്‍ക്കാരാണോ മുഖ്യമന്ത്രിയുടെ പിആര്‍ നടത്തുന്നത്? ജനങ്ങളുടെ നികുതിപ്പ ണമാണ് ഇതിനു വിനിയോഗിക്കുന്നതെങ്കില്‍ പരിശോധനയ്ക്കു വിധേയമാക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.