ശശീന്ദ്രനെ മാറ്റാന്‍ പി.സി. ചാക്കോയ്ക്ക് അധികാരമില്ലെന്ന്
Thursday, October 3, 2024 12:23 AM IST
കോട്ടയം: എന്‍സിപി പ്രതിനിധിയായ എ.കെ. ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്നും മാറ്റി പകരം തോമസ് കെ. തോമസിനെ മന്ത്രിയാക്കാനുള്ള അധികാരം പി.സി. ചാക്കോയ്ക്കില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് എന്‍.എ. മുഹമ്മദ് കുട്ടി പറഞ്ഞു.
എന്‍സിപി സ്ഥാനാര്‍ഥികളായി ക്ലോക്ക് ചിഹ്നത്തില്‍ വിജയിച്ചവരാണ് ശശീന്ദ്രനും തോമസ് കെ. തോമസും. എന്‍സിപി മന്ത്രിമാരുടെ കാര്യത്തില്‍ എന്‍സിപി (എസ്പി) എന്ന പാര്‍ട്ടിയുടെ നേതാവ് മാത്രമായ പി.സി. ചാക്കോയ്ക്ക് തീരുമാനമെടുക്കാനാവുകയില്ലെന്നും അദ്ദേഹം പറഞ്ഞു.